തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കെട്ടിട നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനുള്ള വിലക്ക് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കരിങ്കല്ല്, ജല്ലി, മണൽ ഉൾപ്പെടെയുള്ളവ കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് റദ്ദാക്കിയത്.
തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നടപടി വലിയ ആശ്വാസമാകും. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിലായിരുന്നു കേരളത്തിലെ നിര്‍മാണ മേഖല. തമിഴ്നാട് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ജൂലൈ 27 നാണ് നിർമാണ സാമഗ്രികളുടെ നീക്കം 3 മൂന്ന് മാസത്തേക്ക് വിലക്കി തമിഴ്നാട് ഉത്തരവിറക്കിയത്. ഒക്ടോബര്‍ 26 ന് വിലക്കിന്റെ കാലാവധി അവസാനിച്ചെങ്കിലും തമിഴ്നാട് വീണ്ടും വിലക്ക് നീട്ടി ഉത്തരവിറക്കിയിരുന്നു. വിലക്ക് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ചിരുന്നു.