Chennai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Mumbai Indians, in Chennai, Tamil Nadu, Saturday, May 2, 2026. (PTI Photo/R Senthilkumar) (PTI05_02_2026_000429B) *** Local Caption ***

Chennai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Mumbai Indians, in Chennai, Tamil Nadu, Saturday, May 2, 2026. (PTI Photo/R Senthilkumar) (PTI05_02_2026_000429B) *** Local Caption ***

  • ടീമിൽ തുടരുമെങ്കിലും ഹർദിക്കിന് ക്യാപ്റ്റൻസി ലഭിക്കില്ലെന്നും പുതിയ നായകനെ തിരഞ്ഞെടുക്കുന്നതിൽ രോഹിത് ശർമയുടെ അഭിപ്രായം നിർണായകമാകുമെന്നും വ്യക്തമാക്കുന്നു.

അടുത്ത സീസണില്‍ കൂടി ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ട്രേഡ് ഡീലുകള്‍ യാഥാര്‍ഥ്യമാകാത്തതിനാല്‍ ഹര്‍ദിക് മുംബൈയില്‍ തുടരുമെങ്കിലും നായകസ്ഥാനം ഉണ്ടായിരിക്കില്ല. പുതിയ ക്യാപ്റ്റന്‍ ആരെന്നതില്‍ രോഹിത് ശര്‍മയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കാനാണ് മുംബൈ ഫ്രാഞ്ചൈസിയുടെ തീരുമാനം.   

Also Read: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഹര്‍ദിക്കിന്‍റെ ഡീലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി മുംബൈ ഇന്ത്യന്‍സ് ചര്‍ച്ച നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയാണ് പകരം കൊല്‍ക്കത്ത നിര്‍ദ്ദേശിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം ഓസ്ട്രേലിയയ്ക്ക് തിരക്കേറിയ ടെസ്റ്റ് കലണ്ടറായതിനാല്‍ ഗ്രീനിന്റെ ജോലിഭാരത്തെക്കുറിച്ചുള്ള സംശയങ്ങളില്‍ ഡീല്‍ മുന്നോട്ട് പോയില്ല. 

ചെന്നൈ സൂപ്പര്‍ കിങ്സുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ടീമിന് പുതിയ പരിശീലകന്‍ എത്തിയാല്‍ മാത്രമെ ഡീല്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയുള്ളൂ. അതിനാല്‍ ഹര്‍ദിക്കിന്‍റെ ട്രേഡ് നടന്നില്ലെങ്കില്‍ അത്ഭുതമില്ലെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ട്രേഡ് നടക്കണമെങ്കിൽ ഒന്നിലധികം കാര്യങ്ങൾ ശരിയാകേണ്ടതുണ്ട്. അതിനാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

Also Read: 'ഞാനത് പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും'; ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നടന്നത് പറയുന്നില്ലെന്ന് തമീം

ഹര്‍ദിക് ടീമില്‍ തുടരുമെങ്കിലും ക്യാപ്റ്റന്‍സി ലഭിക്കില്ല. ടീമിന്റെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വീണ്ടും ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലെങ്കിലും ആരു ക്യാപ്റ്റനാകണം എന്ന ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. തിലക് വര്‍മ, ജസ്പ്രിത് ബുംറ എന്നിവരുടെ പേരാണ് ചര്‍ച്ചയിലുള്ളത്. ഇതില്‍ തിലക് വര്‍മയ്ക്കാണ് സാധ്യത കൂടുതല്‍. അതേസമയം, അടുത്ത സീസണിലേക്കും സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ENGLISH SUMMARY:

Hardik Pandya is reportedly set to continue with the Mumbai Indians for the upcoming IPL season as potential trade deals with other franchises failed to materialize. Although he will remain with the team, he will not retain the captaincy, with former skipper Rohit Sharma playing a vital role in deciding the new leader. Franchise discussions previously stalled with Kolkata Knight Riders over workload concerns regarding Cameron Green, while talks with Chennai Super Kings await clarity from their new head coach. Consequently, emerging options like Tilak Varma and Jasprit Bumrah are being considered for the captaincy role, while Suryakumar Yadav is also expected to be retained.