അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍. ഏഷ്യ ഗെയിംസിലും ഇതേ ടീമാണ് ഇന്ത്യയ്ക്കായി കളിക്കുക.
കഴിഞ്ഞ ജൂലൈയിൽ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനു ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരികെ എത്തുന്നത്. വൈഭവ് സൂര്യവംശിയും ടീമിൽ ഇടംനേടിയിട്ടുണ്ട്. സിംബാബ്‌വെ പരമ്പരയില്‍ പുറത്തിരുന്ന അർഷ്ദീപ് സിംങും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് പുറത്തായ ബുംറയും ടീമിലുണ്ട്.
ടീം ഇങ്ങനെ: ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.
ഇതില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, ഹർഷിത് റാണ എന്നിവരുടെ പങ്കാളിത്തം ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം മാത്രമെ തീരുമാനമാവുകയുള്ളൂ. മൂന്നു മല്‍സരങ്ങളുള്ള പരമ്പര സെപ്റ്റംബര്‍ 13 നാണ് ആരംഭിക്കുന്നത്. പരമ്പരയിലെ എല്ലാ മല്‍സരങ്ങളും ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയത്തിലാണ് നടക്കുക.