saba-karim-defends-sanju-samson-over-vaibhav
  • ദക്ഷിണാഫ്രിക്കയിലും സിംബാബ്​വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിന് സ്ഥിരം ഏകദിന ടീമില്‍ കാണുന്ന ചിലര്‍ പുറത്തിരിക്കുമെന്നും ഉത്തപ്പ

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചില സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സൂചന നല്‍കി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ദക്ഷിണാഫ്രിക്കയിലും സിംബാബ്​വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിന് സ്ഥിരം ഏകദിന ടീമില്‍ കാണുന്ന ചിലര്‍ പുറത്തിരിക്കുമെന്നും ഉത്തപ്പ പറയുന്നു. അതേസമയം, വൈഭവ് സൂര്യവംശിയും സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും സഞ്ജു സാംസണും ടീമില്‍ ഇടംപിടിക്കുമെന്നും ഉത്തപ്പ പ്രവചിക്കുന്നു. 

ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരുടെ സ്ഥാനത്തിന് ഇളക്കമുണ്ടാകില്ലെന്നും വിവാദങ്ങളെ കാറ്റില്‍പ്പറത്തിയ രോഹിത് ശര്‍മ ടീമില്‍ ഉണ്ടാകുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. പക്ഷേ യശസ്വി ജയ്സ്വാള്‍ പുറത്തിരിക്കേണ്ടിവരുമെന്നും യശസ്വിക്ക് പകരമാകും വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നുമാണ് ഉത്തപ്പ പറയുന്നത്. 

ഐപിഎലിലെ മികച്ച പ്രകടനമാണ് ഭുവനേശ്വര്‍ കുമാറിനെ ഏകദിന ലോകകപ്പ് ടീമിലെത്തിക്കുകയെന്നു വാഷിങ്ടണ്‍ സുന്ദറോ ഹര്‍ഷിത് റാണയോ പുറത്തിരിക്കുമെന്നും  ഉത്തപ്പ പറയുന്നു. ഇഷാന്‍ കിഷനെക്കാള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി താന്‍ സ‍ഞ്ജുവിനെയാണ് തിരഞ്ഞെടുക്കുകയെന്നും ഓപ്പണറായും ഫിനിഷറായും തിളങ്ങാന്‍ സഞ്ജുവിന് കഴിയുമെന്നും താരം അത് പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റോബിന്‍ ഉത്തപ്പയുടെ 15 അംഗ സാധ്യതാ ടീം ഇങ്ങനെ: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വൈഭവ് സൂര്യവംശി, വിരാട് കോലി, ശ്രേയസ് അയ്യര്‍,കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.  

ENGLISH SUMMARY:

Former Indian cricketer Robin Uthappa has shared his provisional 15-member squad prediction for the upcoming ODI World Cup, introducing several surprise selections and exclusions. While retaining senior figures like Rohit Sharma, Virat Kohli, and KL Rahul, he dropped opener Yashasvi Jaiswal to accommodate young sensation Vaibhav Suryavanshi. Uthappa also backed veteran fast bowler Bhuvneshwar Kumar and wicketkeeper-batsman Sanju Samson to make major comebacks into the team. The tournament is scheduled to be co-hosted by South Africa, Zimbabwe, and Namibia.