ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്റെ ജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹൈദരാബാദ് 14.5 ഓവറില്‍ 86 റണ്‍സിന് ഓള്‍ഔട്ടായി. കഗീസോ റബാദയും ജയ്‌സണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഓപ്പണർ ട്രാവിസ് ഹെഡ്(0). അഭിഷേക് ശർമയെ (6), ഇഷാൻ കിഷൻ (11), സ്മരണ്‍ രവിചന്ദ്രന്‍ (9) റണ്‍സെടുത്തു . അഞ്ചാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസൻ– സലിൽ അറോറ സഖ്യം നേടിയ 24 റൺസാണ് ഹൈദരാബാദ് ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. സലിൽ അറോറ ( 16), ക്ലാസൻ ( 14), നിതീഷ് കുമാർ റെഡ്ഡി (2) റണ്‍സെടുത്തു. 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടോപ് സ്കോറര്‍.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്, സായ് സുദര്‍ശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റേയും അര്‍ധസെഞ്ചുറി മികവിലാണ് അഞ്ച് വിക്കറ്റിന് 168 റണ്‍സെടുത്തത്. 44 പന്തില്‍ രണ്ട് സിക്സറുകളുടെ അകമ്പടിയോടെ സായ് 61 റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി. 16 പോയിന്റോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.