Untitled design - 1

TOPICS COVERED

പാലക്കാട് വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്.  വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിന് പോകുന്നുവെന്നാണ് അയല്‍വാസികളോട് ഇവര്‍ പറഞ്ഞത്.  എന്നാൽ അങ്ങനെ ഒരു വിവാഹം ഇല്ല എന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 

 

പിക്കപ്പ് വാനിൽ സാധനങ്ങൾ കൊണ്ടുപോയി വിൽക്കുന്ന ബിസിനസ് ചെയ്തിരുന്ന ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കാണാതായ മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവരുടെ ഫോണിന്റെ അവസാന ലൊക്കേഷൻ പനിയൂരിലെ വീടിന്റെ ഭാഗത്താണ് കാണിക്കുന്നത്. ഷൊര്‍ണൂർ പോലീസും മലപ്പുറം പോലീസും സ്ഥലത്തെത്തി പരിശോധന തുടരുന്നു. 

 

ഇതിനിടെ ഇവരുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. 

 

ENGLISH SUMMARY:

A three-member family from Vaniyambalam, Palakkad, has been reported missing, with their vehicle discovered abandoned on the Nadukani pass. Investigations are ongoing to locate the missing individuals and understand the circumstances surrounding their disappearance.