Untitled design - 1

Image/Reuters

TOPICS COVERED

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍.  ഇംഗ്ലണ്ടിനെ 270 റണ്‍സിന് തോല്‍പ്പിച്ച് ലോഡ്സില്‍ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി. 457 എന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഇംഗ്ലണ്ടിനെ 186 എന്ന സ്കോറില്‍ ഇന്ത്യന്‍ വനിതകള്‍ എറിഞ്ഞിട്ടു. നാലാം ദിനം കളി തുടങ്ങുമ്പോള്‍ 327 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ശേഷിച്ച നാലുവിക്കറ്റും ഇന്ത്യ പിഴുതെടുത്തു.  

 

സ്നേഹ് റാണയുടേയും ദീപ്തി ശര്‍മയുടേയും പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ആദ്യ ഇന്നിങ്സില്‍ ക്രാന്തി ഗൗഡ് 5 വിക്കറ്റ് നേടി ചരിത്രം കുറിച്ചിരുന്നു. രണ്ടാം  ഇന്നിംങ്സില്‍ സ്നേഹ് റാണ 4 വിക്കറ്റും നേടി. ഓപ്പണര്‍ സ്മൃതി മന്ഥന, ഹര്‍മന്‍ പ്രീത് കൗര്‍, റിച്ചാ ഘോഷ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്

 

യാത്സിക ഭാട്യയുടെ സെഞ്ചറിയും സ്മൃതി മന്ഥന, റിച്ച ഘോഷ് എന്നിവരുടെ അർധ സെഞ്ചറിയും കരുത്താക്കി മികച്ച സ്കോറിലേക്ക് കുതിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 341 റൺസിന് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പ്രശസ്തമായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയെന്ന അപൂർവ നേട്ടം യാത്സിക ഭാട്യ സ്വന്തമാക്കി. ഇതോടെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റ് ഓണേഴ്‌സ് ബോർഡിൽ യാത്സികയുടെ പേര് കുറിക്കപ്പെട്ടു. ആദ്യ ഇന്നിങ്സിൽ 37 റൺസ് വഴങ്ങി ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് സ്വന്തമാക്കിയ ക്രാന്തി ഗൗഡിന്റെ പേരും ഓണേഴ്‌സ് ബോർഡിൽ കുറിക്കപ്പെട്ടിരുന്നു. 

ENGLISH SUMMARY:

India women's cricket team achieved a historic Test victory against England at Lord's, winning by 270 runs. This remarkable win marks a significant milestone for Indian women's cricket, showcasing exceptional performances from key players.