Untitled design - 1

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് രാത്രി 7 മുതൽ ഭാഗിക നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും  മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.  

 

കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ഇബി നടപികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍ തുടർച്ചയായ മൂന്ന് ദിവസം രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയ കെഎസ്ഇബിക്ക് കേന്ദ്ര പൂളിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടിത്തുടങ്ങിയത് ആശ്വാസമായിരുന്നു. എന്നാല്‍ പിന്നെ മഴ ചതിക്കുന്ന കാഴ്ചയാണ് കണ്ടത്. 

 

86 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ആവശ്യകതയുള്ളപ്പോൾ സംസ്ഥാനത്ത് ഉൽപാദിപ്പിക്കാനാവുന്നത് പത്ത് ദശലക്ഷം യൂണിറ്റാണ്. ഡാമുകളിലെ വെള്ളം കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദനം കൂട്ടാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാവും

ENGLISH SUMMARY:

Electricity regulation in Kerala is likely to be implemented again tonight from 7 PM due to reduced rainfall and high temperatures, increasing electricity usage. The Kerala State Electricity Board (KSEB) has informed that a partial control might be in effect as power availability from the power exchange has also significantly decreased.