preity-zinta

മുംബൈ ഇന്ത്യന്‍സിന്‍റെ 203 റണ്‍മല ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 19-ാം ഓവറിലെ അവസാന പന്തില്‍ ശ്രേയസ് അയ്യര്‍ അശ്വിനി കുമാറിനെ സിക്സര്‍ പറത്തിയതോടെ പഞ്ചാബ് ഡഗൗട്ടിലും സ്റ്റാന്‍ഡിലും ആഘോഷങ്ങള്‍ തുടങ്ങി. ടീമിന്‍റെ സഹ ഉടമകളായ പ്രീതി സിന്‍റയും നെസ് വാഡിയയും ചാടിഎഴുന്നേറ്റാണ് ആഘോഷിച്ചത്. 

Also Read: മല്‍സരത്തിലുടെനീളം ടെന്‍ഷനടിച്ച് നിതയും ആകാശ് അംബാനിയും; 'പൈസ എത്തിച്ചിരുന്നോ?' ട്രോള്‍

സ്റ്റാന്‍ഡില്‍ നിന്നും നേരെ മൈതാനത്തേക്ക് ഓടിയ പ്രീതി സിന്‍റ പരിശീലകന്‍ റിക്കി പോണ്ടിങിനെയും ശ്രേയസ് അയ്യരെയും കെട്ടിപിടിച്ചാണ് സന്തോഷം പങ്കിട്ടത്. താരങ്ങളുമായി സംസാരിക്കുന്നതിനിടെ ഒരു പഞ്ചാബ് താരത്തോട് പ്രീതി സിന്‍റ കണ്ണിറുക്കുകയും ചെയ്തു. 29 പന്തിൽ 48 റൺസുമായി വിജയത്തില്‍ നിർണായക പങ്കുവഹിച്ച നെഹാൽ വധേരയ്ക്ക് നേരെയാണ് പ്രീതി സിന്‍റ കണ്ണിറുക്കിയത്. 

Also Read: കോലിക്കായി കപ്പടിക്കാന്‍ ആര്‍സിബി

പുറത്താകാതെ 87 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തൂക്കിയടിയിലാണ് പഞ്ചാബ് കിങ്സിന് മുംബൈയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം ലഭിച്ചത്. ക്വാളിഫെയര്‍ ജയിച്ചതോടെ നാളെ ഫൈനലലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് നേരിടും. 2014 ന് ശേഷം പഞ്ചാബ് കിങ്സ് ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.  

ENGLISH SUMMARY:

Punjab Kings chased down Mumbai Indians’ 203-run target with one over to spare, sealing victory as Shreyas Iyer smashed a last-ball six off Ashwini Kumar in the 19th over. Co-owners Preity Zinta and Ness Wadia celebrated the emphatic win with joy from the stands.