പെരുമഴയാണ് ഐപിഎല്‍ രണ്ടാം ക്വാളിഫയറിന് വേദിയായ അഹമ്മദാബാദില്‍ ഇന്നലെ രാത്രി പെയ്തിറങ്ങിയത്. മല്‍സരം വൈകിയതോടെ ഗാലറിയില്‍ ഏറ്റവും അസ്വസ്ഥരായി കണ്ടത് മുംബൈ ഇന്ത്യന്‍സ് ഉടമകളായ നിതാ അംബാനിയും ആകാശ് അംബാനിയുമാണ്. മല്‍സരത്തിലുടനീളം പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങിലും ടീം ഉടമകളുടെ മുഖത്ത് വലിയ ആശങ്ക പ്രകടമായിരുന്നു. പക്ഷേ മല്‍സരം മുംബൈ തോറ്റതോടെ വലിയ ട്രോളാണ് മുംബൈ ടീം ഉടമകള്‍ േനരിടുന്നത്.
Also Read: പഞ്ചാബ് താരത്തോട് കണ്ണിറുക്കി; ശ്രേയസ് അയ്യരെ കെട്ടിപിടിച്ച് വിജയം ആഘോഷമാക്കി പ്രീതി സിന്‍റ
ഒരായിരം കാരണങ്ങളാണ് നിതയ്ക്കും ആകാശിനും ടെന്‍ഷനടിക്കാനുണ്ടായിരുന്നത്. മഴ കനത്തതോടെ അഹമ്മദാബാദില്‍ മല്‍സരം നടക്കുമോ എന്നതായിരുന്നു ആശങ്കയുടെ പ്രധാന കാരണം. മഴ 'കളിച്ച്' മല്‍സരം മുടങ്ങിയാല്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള ടീമായ പഞ്ചാബ് നേരിട്ട് ഫൈനലിലേക്ക് കയറും. പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ഒന്നാമതാണ്. നാലാം സ്ഥാനക്കാരാണ് മുംബൈ. പത്താം ഓവറില്‍ നെഹാൽ വധേരയുടെ ക്യാച്ച് ട്രെന്‍റ് ബോള്‍ട്ട് പാഴാക്കിയ സമയത്താണ് കാമറ നിത അംബാനിയുടെ പ്രതികരണം ഒപ്പിയെടുത്തത്. ബോള്‍ട്ടിന്‍റെ കയ്യില്‍ തട്ടി പന്ത് ബൗണ്ടറിയിലെത്തിയതോടെ തലയില്‍ കൈവച്ചു പോയി നിത. ഒടുവില്‍ ശ്രേയസ് അയ്യര്‍ സിക്സറടിച്ച് മുംബൈയുടെ പ്രതീക്ഷ ഇല്ലാതാക്കിയതോടെ ആകാശിന്‍റെ മുഖത്തേക്ക് നിരാശയോടെ നോക്കിയിരിക്കുന്ന നിതയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also Read: ഐപിഎല്ലിലെ തൂക്കിയടിയുടെ ബാക്കി ഇംഗ്ലണ്ടില്‍; രാവിലെ വിമാനമിറങ്ങി, പിന്നാലെ 70 പന്തില്‍ സെഞ്ചറി
അതേസമയം, ഐപിഎലില്‍ മുംബൈയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നത്. നിത, ആകാശിന്‍റെ മുഖത്തേക്ക് നിരാശയോടെ നോക്കുന്ന ചിത്രം പങ്കുവച്ച്, പണം എത്തിച്ചിരുന്നോ? എന്നാണ് എക്സില്‍ ഒരു ആരാധകന്‍റെ പോസ്റ്റ്. ആരാധകർ പൂർണഹൃദയത്തോടെ അവസാനമായി ചിരിച്ചിട്ട് 5 വർഷമായി. നിതയും ആകാശ് അംബാനിയും ചേർന്ന് മനോഹരമായ ക്ലബ്ബ് നശിപ്പിച്ചു എന്നാണ് മറ്റൊരു പോസ്റ്റ്.
ഹര്‍ദിക്കിെന ടീമിലെത്തിച്ച് ആകാശ് മുംബൈയെ തകര്‍ത്തെന്നും നിതാ അംബാനി ക്രിക്കറ്റ് അറിയുന്ന ആരെയെങ്കിലും കൊണ്ടുവരണമെന്നും മറ്റൊരു ആരാധകന്‍ പറയുന്നു. അടുത്ത സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് മാനെജ്മെന്‍റ് തലത്തില്‍ മാറ്റങ്ങളുണ്ടാകും എന്നും ആരാധകര്‍ നിരീക്ഷിക്കുന്നു. മുംബൈ ഇന്ത്യന്‍സിന് ലഭിച്ച ആനുകൂല്യങ്ങളെ നേരത്തെ ആര്‍. അശ്വിനും ചൂണ്ടിക്കാട്ടിയിരുന്നു. 'മുംബൈ ഇന്ത്യന്‍സ് എല്ലായ്പ്പോഴും ഭാഗ്യവാന്‍മാരാണ്. എങ്ങനെയാണ് മുംബൈ ടീം എല്ലായിപ്പോഴും ഭാഗ്യം ലഭിക്കുന്നതെന്ന് കണ്ടെത്തണം' എന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.