ബാര്‍സിലോനയെ നയിക്കാന്‍ ലമീന്‍ യമാല്‍. ബാര്‍സയുടെ ക്യാപ്റ്റന്‍സി സംഘത്തിലെത്തുന്ന പ്രായം കുറഞ്ഞതാരമായി യമാല്‍ മാറി. 19–ാം വയസിലാണ് ബാര്‍സിലോനയുടെ ക്യാപ്റ്റൻസി ഗ്രൂപ്പിൽ ലാമിൻ യമാൽ എത്തുന്നത്. 2026-27 സീസണിലെ അഞ്ച് അംഗ നേതൃസംഘത്തിലേയ്ക്കാണ് കൗമാരതാരവും ഇടംനേടിയത്. റഫിഞ്ഞയാണ് ടീമിന്റെ ഒന്നാം ക്യാപ്റ്റൻ. പെഡ്രി രണ്ടാം ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരെയും പരിശീലകന്‍ ഹാന്‍സി ഫ്ലിക് നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

യമാലിനെ കൂടാതെ എറിക് ഗാർസിയ, ഫ്രെങ്കി ഡി യോങ് എന്നിവരും ഉള്‍പ്പെടുന്ന നേതൃസംഘത്തില്‍. ടീമിലെ താരങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് മൂവരെയും തിരഞ്ഞെടുത്തത്. ആറാം വയസില്‍ ബാര്‍സിലോനയുടെ ലാമാസിയ അക്കാദമിയിലെത്തിയ യമാല്‍  16–ാം വയസില്‍ ബാര്‍സയുടെ സീനിയര്‍ ടീമിലെത്തി. അരങ്ങേറ്റമല്‍സരത്തിനിറങ്ങിയപ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ബാര്‍സ ആരാധകര്‍ പ്രിയതാരത്തെ സ്വീകരിച്ചത്.  നിലവിലെ ബാര്‍സയുടെ പത്താം നമ്പര്‍ ജേഴ്സിയണിയുന്ന യമാലിന് 2031 വരെ ക്ലബുമായി കരാറുണ്ട്

ENGLISH SUMMARY:

lamine-yamal-barcelona-captaincy youngest-barcelona-captain-yamal fc-barcelona-leadership-yamal lamine-yamal-la-masia-star barcelona-football-news-yamal