ലമീന്‍ യമാല്‍ ബ്രേക്കപ്പ് ആയോ? മറ്റൊരു യുവതിക്കൊപ്പം കൊളംബിയയിൽ അവധിയാഘോഷിക്കുന്നതായി അവകാശപ്പെട്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതോടെ യമാലും ഇനസും ബ്രേക്കപ്പായെന്ന വാര്‍ത്തകള്‍ തരംഗമാകുകയാണ്. എന്നാൽ ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

അതിനിടെ, ഇൻസ് ഗാർസിയ സാന്റോസിനൊപ്പം യമാൽ സ്വകാര്യ ജെറ്റിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കും സ്ഥിരീകരണമില്ലെന്നാണ് സൂചന. എക്സിലെ ഒരു ഫാൻ പേജാണ് യമാൽ ബിക്കിനി ധരിച്ച യുവതിക്കൊപ്പം കൊളംബിയയിൽ അവധിയാഘോഷിക്കുന്നതായി തോന്നിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. “ലമീൻ യമാൽ കൊളംബിയയിൽ അടിച്ചുപൊളിക്കുകയാണെന്ന് തോന്നുന്നു” എന്ന തരത്തിലുള്ള കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ.

പിന്നാലെ നിരവധി ആരാധകർ ചിത്രങ്ങളുടെ ആധികാരികത ചോദ്യം ചെയ്തെത്തിയിരുന്നു. ചിത്രത്തിലെ അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടി ഇത് എഐ നിർമിത ചിത്രങ്ങളാണെന്ന് ചിലർ വ്യക്തമാക്കി. അതേസമയം, ചിത്രങ്ങൾ യഥാർഥമാണെന്ന് വിശ്വസിച്ച ചിലർ യമാലിനെതിരെ വിമർശനവുമായും എത്തി. ചിത്രത്തിന്റെ നിലവാരം പരിഹസിച്ചും യമാലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അഭിപ്രായപ്പെട്ടും നിരവധി കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിലർ ഇത് മോശം രീതിയിൽ സൃഷ്ടിച്ച വ്യാജ ചിത്രമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, മറ്റുചിലർ യമാലിന്റെ ബന്ധത്തെക്കുറിച്ചുള്ള മുൻ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയാക്കി.

യമാലുമായുള്ള ബന്ധം വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെ ഇൻസ് ഗാർസിയ സാന്റോസും നിരവധി തവണ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പലപ്പോഴും സ്ഥിരീകരണമില്ലാത്ത അവകാശവാദങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കാറുള്ളതാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇൻസ് പല അവസരങ്ങളിലും താനും യമാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും, യമാൽ ഇത്തരം വിവാദങ്ങളിൽ നിന്ന് പൊതുവെ അകലം പാലിക്കുകയാണ്. ഫുട്ബോൾ കരിയറിലാണ് യമാൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ഇൻസുമായുള്ള ബന്ധത്തെക്കുറിച്ചോ കൊളംബിയ യാത്രയെക്കുറിച്ചോ യമാലോ ഇൻസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും വീഡിയോകളും എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പ്രധാനമാണ്. ലമീൻ യമാൽ മറ്റൊരു യുവതിക്കൊപ്പം കൊളംബിയയിൽ അവധിയാഘോഷിച്ചുവെന്ന അവകാശവാദത്തിന് നിലവിൽ വിശ്വസനീയമായ സ്ഥിരരണം ലഭിച്ചിട്ടില്ല. അതിനാൽ വൈറലായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നിഗമനങ്ങളിലെത്തുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

lamine-yamal-breakup-rumors:

Lamine Yamal breakup rumors are swirling as images of him celebrating a holiday in Colombia with another woman have gone viral, sparking speculation about his relationship status. However, these images are now being scrutinized, with allegations that they were generated using AI technology.