• സ്പാനിഷ് യുവതാരം ലമീൻ യമാലും കാമുകി ഇനസ് ഗാർസിയയും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

സ്പാനിഷ് യുവതാരം ലമീൻ യമാലും കാമുകി ഇനസ് ഗാർസിയ സാന്റോസും പിരിയുകയാണോ? കൊളംബിയയിൽ മറ്റൊരു പെൺകുട്ടിയോടൊപ്പമുള്ള യാമലിന്‍റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇനസ് പങ്കുവച്ച വിഡിയോയുമാണ് ആരാധകരെ സംശയത്തിലാക്കുന്നത്. മുന്‍ കാമുകനെ മിസ് ചെയ്യുന്നുവെന്നും ബന്ധം കൈകാര്യം ചെയ്ത രീതിയില്‍ ദുഃഖമുണ്ടെന്നുമാണ് ഇനസ് പറഞ്ഞത്. 

'എന്റെ മനസ്സിലുള്ളത് ഇപ്പോൾ തന്നെ പുറത്തു പറയണം. യമാലിനൊപ്പം ജീവിക്കുന്നത് സമാധാനവും ആഗ്രഹിച്ച എല്ലാ സമ്പത്തും തരുമെന്ന് കരുതിയാണ് ഞാൻ എന്റെ പങ്കാളിയെ വിട്ടുപോന്നത്. തർക്കങ്ങളോ ടെൻഷനോ ഇല്ലാത്ത, ആഡംബരവും സന്തോഷവും നിറഞ്ഞ വളരെ സുഖപ്രദമായ ഒരു ജീവിതമായിരിക്കുമെന്ന് ഞാൻ ശരിക്കും കരുതി. എന്നാൽ എനിക്ക് തെറ്റി. അവൻ എന്നെ വഞ്ചിച്ചു. മറ്റുള്ളവരെപ്പോലെ തന്നെയാണ് അവനും എന്ന് തെളിഞ്ഞു, അവൻ വ്യത്യസ്തനാണെന്നാണ് ഞാൻ കരുതിയിരുന്നത്' എന്നിങ്ങനെയാണ് ഇനസ് വിഡിയോയില്‍ പറയുന്നത്. 

തന്‍റെ ചെയ്തികളെ ഓർത്ത് പശ്ചാത്തപിച്ചിരിക്കുകയാണെന്നും പഴയ കാമുകനെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുവെന്നും അത് വേദന ഉണ്ടാക്കുന്നുണ്ടെന്നും ഇനസ് പറഞ്ഞു. 'അവൻ എത്രത്തോളം വിശ്വസ്തനായിരുന്നുവെന്നും അവൻ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും ഞാൻ ചിന്തിക്കുകയാണ്. ഒന്നിനും കൊള്ളാത്ത ഒന്നിനുവേണ്ടി ഞാൻ അതൊക്കെ വലിച്ചെറിഞ്ഞു. ഞാൻ അല്പം മുമ്പ് അവന് മെസ്സേജ് അയച്ചിരുന്നു... ഞാൻ അവനോട് മാപ്പ് ചോദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നും ഞങ്ങൾക്ക് പഴയതുപോലെ ഒന്നിക്കണമെന്നും ഞാൻ അവനോട് പറഞ്ഞു. അവൻ എന്നോട് ക്ഷമിക്കുമെന്ന് മാത്രമാണ് ഞാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത്' എന്നും ഇനസ് പറയുന്നു. 

ഇനസിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യമലുമായുള്ള ബന്ധം  വേർപിരിയലിലേക്ക് നീങ്ങുകയാണെന്നാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. അതേസമയം, ഇക്കാര്യത്തില്‍ യമാല്‍ പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

Spanish football star Lamine Yamal and his girlfriend Ines Garcia Santos are facing breakup rumors following a viral video released by Ines. In the video, she expresses deep regret for leaving her ex-partner and accuses Yamal of betrayal after being spotted with another girl in Colombia. Ines admitted that she has messaged her ex-partner to apologize and hopes to reunite with him. Meanwhile, Lamine Yamal has not yet issued any official response regarding these swirling social media claims.