മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നടി മിയ ജോര്‍ജ്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ വച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടതിലുള്ള സന്തോഷമാണ് മിയ പങ്കിട്ടത്. 'ഇന്നലെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ വെച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ. സാക്ഷാൽ ഇതിഹാസം, നമ്മുടെ മമ്മൂക്ക. ആരോ പറഞ്ഞതd വളരെ കൃത്യമാണ്. 'ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം' പരമമായ സത്യം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ഫോട്ടോയെടുത്ത രമേഷ് പിഷാരടിയ്ക്കും മിയ കുറിപ്പില്‍ നന്ദി പറഞ്ഞിട്ടുണ്ട്.
ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളാണ് കമന്‍റുമായെത്തുന്നത്. 'ഈ മനുഷ്യന്‍' എന്നാണ് അവതാരകനായ ജീവ കമന്‍റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ മയങ്ങാത്ത മലയാളികള്‍ ഇല്ലെന്നും ഈ 75ാം വയസിലും നാല്‍പതിന്‍റെ ചെറുപ്പമാണെന്നാണ് ചിലരുടെ കമന്‍റ്. 34 കാരിയായ മിയയ്‌ക്കൊപ്പം നില്‍ക്കുമ്പോഴും, ചെറുപ്പം തോന്നുന്നത് 75 കാരനായ മമ്മൂട്ടിക്ക് തന്നെയാണ് എന്ന് പറഞ്ഞാലും തെറ്റില്ലെന്നാണ് മറ്റ് ചിലരുടെ വാദം. സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ചോദിക്കുന്നവരുടെ എണ്ണവും കമന്‍റില്‍ കുറവല്ല.
2018 ല്‍ പുറത്തിറങ്ങിയ പരോള്‍ എന്ന ചിത്രത്തിലാണ് മിയ ജോര്‍ജിന് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അതിന് മുന്‍പ് ദ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലും മിയ ഒരു ചെറിയ റോള്‍ ചെയ്തിരുന്നു. ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തില്ലെങ്കിലും മമ്മൂട്ടിയുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്ന താരമാണ് മിയ. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ഭാഗമായി, മമ്മൂട്ടി കമ്പനിക്ക് വേണ്ടി മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്തത് മിയ ജോര്‍ജാണ്.