എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ വ്ലോഗര്‍ അബ്ദുള്‍ ഹക്കീമിനെതിരെ പോസ്റ്റുമായി നടന്‍ ആന്‍റണി വര്‍ഗീസ് പെപ്പെ. സ്വയം ‘നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പെപ്പെ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ലഹരിമാഫിയയ്ക്കെ‌തിരെയും അനീതികള്‍ക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന മലയാളി വോഗ്ലര്‍ അബ്ദുൽ ഹക്കീം (എന്റെ കാസറ്റ്) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.  

അബ്ദുള്‍ ഹക്കിം അറസ്റ്റിലാകുന്ന വാർത്ത പുറത്തുവരുന്നത് ജൂലൈ ആദ്യമാണ്. സ്വന്തമായി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് വ്ലോഗറെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ 'കിക്കി'ല്‍ ലൈവില്‍ ഇരിക്കുമ്പോള്‍ അറിയാതെ കീബോര്‍ഡില്‍ വിരല്‍ അമര്‍ന്നാണ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറംലോകം കണ്ടത്. ഇതിനിടെ അബ്ദുള്‍ ഹക്കീം യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

മുന്‍പ് ആന്റണി വർഗീസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂെട ഹക്കീം ആരോപണവുമായി എത്തിയിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരെ ഉന്നയിച്ച ആരോപണം. ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകളും ഹക്കീം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു.

ENGLISH SUMMARY:

Malayalam actor Antony Varghese Pepe took a sharp dig at vlogger Abdul Hakeem following the latter's arrest in connection with MDMA possession in Sharjah. The actor publicly criticized the influencer, who previously made a career out of lecturing followers against drug abuse and social evils. Hakeem, popular for his channel 'Ente Cassette', was apprehended by Sharjah police while attempting to flee after accidentally live-streaming his drug use. The fallout holds personal significance as Hakeem had earlier leveled serious allegations against Antony Varghese by sharing private messaging screenshots on social media.