ഡൽഹിയിലെ പീതാംപുരയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ. പരിപാടിയുടെ സംഘാടകർക്ക് ‘സൗജന്യ പ്രചാരണത്തിന് നന്ദി’ എന്നാണ് അഭിജീത് ദിപ്കെ മറുപടി നൽകിയത്. എക്സിലൂടെയായിരുന്നു പ്രതികരണം. സംഭവത്തെ വെറും നാടകമെന്നാണ് സിജെപി നേതാവ് രത്ന സിങ് വിശേഷിപ്പിച്ചത്.

പീതാംപുരയിൽ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണൻ, കുംഭകർണൻ, മേഘനാദ് എന്നിവരുടെ കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് സജീവമായ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം ചർച്ചയായത്. ഇതോടെ സംഭവം ദേശീയതലത്തിലും ശ്രദ്ധ നേടുകയാണ്.

മാലിന്യത്തെയും വൃത്തിഹീനമായ സാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് പാറ്റയുടെ കോലമെന്നാണ് സംഘാടകരുടെ വിശദീകരണം. ‘സ്വച്ഛ് ഭാരത്’, ‘സ്വച്ഛ് ഡൽഹി’ പ്രചാരണങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും തിന്മയുടെ മേൽ നന്മയുടെ വിജയവും ശുചിത്വത്തിന്റെ സന്ദേശവുമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും സംഘാടക സമിതി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ വ്യക്തമാക്കി.

എന്നാൽ, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ വർധിച്ചുവരുന്ന ജനപ്രീതിയെയും സജീവമായ പ്രതിഷേധങ്ങളെയും ലക്ഷ്യമിട്ടാണ് സംഘാടകരുടെ നീക്കമെന്ന വിലയിരുത്തലുകളും ഉയരുന്നു. അതേസമയം, മതപരമായ ആഘോഷങ്ങളിൽ സമകാലിക രാഷ്ട്രീയ സംഭവങ്ങളെയും വിവാദങ്ങളെയും ഉൾപ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യവും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.

ENGLISH SUMMARY:

Kerala's revised liquor policy has sparked an intense debate regarding its effectiveness in curbing alcoholism and its associated social harms. While bar operating hours have been adjusted from 10 AM-12 AM to 11 AM-11 PM, critics question whether such marginal changes will meaningfully impact drinking habits. Despite statistical evidence showing that drunk driving accounts for nearly 40 percent of road accidents, governments continue to rely heavily on liquor revenue while facilitating widespread access to alcohol. The discussion raises critical questions about whether policy tweaks can truly reduce health risks, financial strain, and family disruptions among consumers in the state.