Spain and Barcelona midfielder Alexia Putellas and England and Bayern Munich forward Harry Kane kiss their trophies on stage after receiving their Ballon d'Or awards for the best female and male footballer during the 2026 Ballon d'Or France Football award ceremony at the Palladium Theatre in London on October 26, 2026. (Photo by FRANCK FIFE / AFP)

  • ലമിന്‍ യമാല്‍ മികച്ച കൗമാരപ്രതിഭ. സ്പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പരീശിലകന്‍. പിഎസ്ജി മികച്ച പുരുഷ ക്ലബ്. മികച്ച വനിതാ ക്ലബ് ബാര്‍സിലോന

കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവില്‍ ബലോന്‍ ദ് ഓര്‍ സ്വന്തമാക്കി ഇംഗ്ലിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍. കെയ്ന്‍റെ ആദ്യ ബലോന്‍ ദ് ഓര്‍ ആണിത്. അലക്സിയ പ്യുട്ടയാസാണ് മികച്ച വനിതാ താരം. പ്യുട്ടയാസിന്‍റെ മൂന്നാം ബലോന്‍ ദ് ഓര്‍ നേട്ടമാണിത്. ലമിന്‍ യമാല്‍ മികച്ച കൗമാരപ്രതിഭ. മൂന്നാം തവണയാണ് യമാല്‍ കൗമാര പ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നത്. വിക്കി ലോറസാണ് വനിതകളിലെ യുവതാരം. സ്പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പരീശിലകന്‍. പിഎസ്ജി മികച്ച പുരുഷ ക്ലബ്. മികച്ച വനിതാ ക്ലബ് ബാര്‍സിലോന, പെരെ റൊമേവുവാണ് മികച്ച വനിതാ കോച്ച്.  ചാര്‍ലിന്‍ കോറല്‍ മികച്ച  വനിതാ സ്ട്രൈക്കര്‍. ഉനായ് സിമോണാണ് മികച്ച പുരുഷ ഗോളി. 

2001 ല്‍ മൈക്കല്‍ ഓവന് ശേഷം ബലോന്‍ ദ് ഓര്‍ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് താരം കൂടിയാണ് കെയ്ന്‍. 2025–26 ല്‍ രണ്ട് കിരീടങ്ങളാണ് ബയേണുമായി ചേര്‍ന്ന് കെയ്ന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച ലോകകപ്പ് ഫിനിഷിലെത്തിക്കാനും കെയ്ന് കഴിഞ്ഞു.

65 മല്‍സരങ്ങളില്‍ നിന്നായി 73 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് കെയ്നിന്‍റെ സീസണിലെ നേട്ടം. ബയേണിനൊപ്പം ബുന്ദേസ് ലിഗയും ഡിഎഫ്ബി പൊകലും. ഫിഫ ലോലകപ്പിലെ വെങ്കല മെഡലും കൂടിയായപ്പോള്‍ ബലോന്‍ ദ് ഓര്‍ കെയ്നിലേക്ക്. കിലിയന്‍ എംബപ്പെയാണ് രണ്ടാമതെത്തിയത്. യമാല്‍ മൂന്നാമതും റോഡ്രി നാലാമതും സ്ഥാനം പിടിച്ചപ്പോള്‍ ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡെംബലെ ഏഴാമതും ഹാളണ്ട് എട്ടാമതും ഒലിസെ ഒന്‍പതാമതുമായി പട്ടികയില്‍ ഇടം കണ്ടെത്തി.

ഫ്രഞ്ച് ഫുട്ബോൾ മാസികയായ ‘ഫ്രാൻസ് ഫുട്ബോളും’ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയും ചേർന്നാണ് ബലോൻ ദ് ഓർ പുരസ്കാരം സമ്മാനിക്കുന്നത്. മികച്ച പ്രകടനം നടത്തിയ 30 താരങ്ങളുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഫിഫ റാങ്കിങ്ങിൽ ആദ്യ 100 സ്ഥാനത്തുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരുടെ വോട്ടുകളിൽ ഭൂരിപക്ഷം നേടുന്നയാളാണു വിജയി. 

ENGLISH SUMMARY:

Harry Kane has won the Ballon d’Or for the first time in his career, earning the prestigious award after much anticipation. Alexia Putellas was named the Best Women’s Player, while Lamine Yamal received recognition as the Best Young Talent. Spain coach Luis de la Fuente was named Best Coach, while Paris Saint-Germain (PSG) won the Best Men’s Club award and Barcelona was named Best Women’s Club.