ഇക്കുറി ബലോന്‍ ദ് ഓര് ആരുനേടും. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ചരിത്രം കുറിക്കുമോ? അതോ ലമീന്‍ യമാല്‍ പുരസ്കാരം നേടുമോ? ബലോന്‍ ദ് ഓര് ആരുതൂക്കുമെന്നറിയാന് ഇനി രണ്ടുദിവസത്തെ കാത്തിരിപ്പ് മാത്രം.
25 വര്‍ഷത്തിന് ശേഷം ബലോണ്‍ ദി ഓര് ഹാരി കെയിനിലൂടെ ഇംഗ്ലണ്ടിലെത്തുമോ എന്നാണ് ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്. വ്യക്തിഗത പ്രകടനം, ടീം നേട്ടങ്ങള്‍, മാന്യമായ പെരുമാറ്റം ഇതെല്ലാം കണക്കിലെടുത്താണ് വോട്ട്. ലോകകപ്പിന് പിന്നാലെ നടക്കുന്ന പുരസ്കാര പ്രഖ്യാപനം ആകുമ്പോള്‍ അത് സ്പെയിനിന്റെ ലമീന്‍ യമാലിന് നേട്ടമാകും. യമാലിന് പുറമെ റോഡ്രിയും ബലോണ്‍ ദി ഓര് നേടാനുള്ള പട്ടികയില്‍ മുന്നിലുണ്ട്. ക്ലബ്ബിനും രാജ്യത്തിനുമായി കെയ്ന്‍ കഴിഞ്ഞ സീസണില്‍ കുറിച്ചത് 73 ഗോളുകള്‍. 1966ലെ കിരീട നേട്ടത്തിന് ശേഷം ലോകകപ്പില്‍ ഇത്തവണ ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതും കെയ്ന്‍ നേട്ടമാകും.
എന്നാല്‍ പുതുയുഗ താരം യമാല്‍ ബാര്‍സിലോനയുടെ കിരീട നേട്ടങ്ങളിലും സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഇവര്‍ക്കൊപ്പം ബലോണ്‍ ദി ഓര് പോരിനുള്ളത് ഫ്രാന്‍സിന്റെ എംബാപ്പെയും നോര്‍വേയുടെ ഹാളണ്ടും ലയണല്‍ മെസിയും അടങ്ങുന്ന നിരയാണ്. ചുരുക്കപ്പട്ടികയില്‍ കെയിനും യമാലും മുന്നില്‍, ആരെന്നറിയാന്‍ കാത്തിരിക്കാം.