സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തിരിതെളിയും. മുഖ്യമന്ത്രി വി.ഡി.സതീശന് ഉദ്ഘാടനം നിര്‍വഹിക്കും. കായിക താരങ്ങള്‍ ഇന്നുമുതല്‍ എത്തിച്ചേരും. 25 മുതല്‍ 31 വരെയാണ് കായികമേള.
കായിക കൗമാരം വീണ്ടും ട്രാക്കിലേയ്ക്ക്. അതിരുകളില്ലാത്ത ആവേശവും പതറാത്ത ആത്മവിശ്വാസവും കൈമുതലാക്കി. കായിക താരങ്ങള്‍ ഇന്നു മുതല്‍ മുതല്‍ എത്തിതുടങ്ങും. ആദ്യം ഇന്‍ക്ലൂസീവ് മല്‍സരങ്ങള്‍ക്കുള്ള ഭിന്നശേഷി കുട്ടികളാകും എത്തുക. അതിന് ശേഷം ജില്ലാ അടിസ്ഥാനത്തില്‍ താരങ്ങള്‍ എത്തിച്ചേരും. ഇവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വൈകിട്ട് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തും. പത്ത് വേദികളിലായി പതിനായിരത്തോളം കായികതാരങ്ങളാകും പുതുതായി നിര്‍മിച്ച എന്‍ഐടിയുടെ സിന്തറ്റിക് ട്രാക്കില്‍ മാറ്റുരയ്ക്കുക.