Image Credits: X@KeralaBlasters

  • ആരാധക കൂട്ടായ്മയ്ക്കായി നേരത്തെ ഇരുപതിനായിരത്തോളം ടിക്കറ്റുകൾ ബ്ലാസ്റ്റേഴ്സ് അധികൃതർ മാറ്റിവച്ചിരുന്നു.13,000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വില്‍‌പനയ്ക്ക് എത്തുക

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള നാളത്തെ മല്‍‌സരത്തിന്റെ ടിക്കറ്റുകളുടെ വിൽപ്പന ഇന്ന് തുടങ്ങും. വാടക ഇളവുകളോടെ കലൂർ സ്റ്റേഡിയം വിട്ടുനൽകാൻ സർക്കാർതലത്തിൽ ഇന്നലെ തീരുമാനമെടുത്തിരുന്നു. തദ്ദേശ വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങുന്നതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് അധികൃതരും GCDAയുമായി കരാറിൽ ഏർപ്പെടും. മൂന്നര ലക്ഷം രൂപയാണ് വാടക തുക. 25 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. ആരാധക കൂട്ടായ്മയ്ക്കായി നേരത്തെ ഇരുപതിനായിരത്തോളം ടിക്കറ്റുകൾ ബ്ലാസ്റ്റേഴ്സ് അധികൃതർ മാറ്റിവച്ചിരുന്നു.13,000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വില്‍‌പനയ്ക്ക് എത്തുക.

ENGLISH SUMMARY:

Ticket sales for the upcoming match between Kerala Blasters FC and Mumbai City FC will begin today. The Kerala government has decided to provide Jawaharlal Nehru Stadium in Kaloor at a reduced rental rate for the match. Kerala Blasters will sign an agreement with the Greater Cochin Development Authority (GCDA) after the Local Self-Government Department issues its order, with a rental fee of ₹3.5 lakh and a security deposit of ₹25 lakh.