Turkey's defender #22 Kaan Ayhan (C) celebrates after scoring his team s third goal with teammates during the 2026 World Cup Group D football match between Turkey and USA at the Los Angeles Stadium in Inglewood on June 25, 2026. (Photo by Frederic J. BROWN / AFP)

പുറത്താകുമെന്ന് ഉറപ്പായിട്ടും യുഎസ്എയ്ക്കെതിരെ മികച്ച കളി പുറത്തെടുത്ത് തുര്‍ക്കി. അവസാന നിമിഷത്തില്‍ കാന്‍ അയ്ഹാനാണ് തുര്‍ക്കിക്കായി വിജയഗോള്‍ നേടിയത് (3–2). പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് അമേരിക്ക കളിക്കാനിറങ്ങിയത്. മൂന്നാം മിനിറ്റില്‍ ഓസ്റ്റണ്‍ ട്രസ്റ്റിയുടെ ഗോളില്‍ യുഎസ്എ ലീഡെടുത്തു. 10-ാം മിനിറ്റില്‍ റയല്‍ താരം അര്‍ദാ ഗുലറുടെ മറുപടി ഗോളിലൂടെ തുര്‍ക്കി സമനില പിടിച്ചു. 31–ാം മിനിറ്റില്‍ ബാരിസ് അല്‍പേര്‍ തുര്‍ക്കിയെ വീണ്ടും മുന്നിലെത്തിച്ചു. ഇതിന് വഴിവച്ചതും ഗുലറുടെ മുന്നേറ്റമായിരുന്നു. 

പൊരുതിക്കളിച്ച യുഎസ്എ 49–ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ബെര്‍ത്ഹാല്‍ട്ടറിലൂടെ സമനില പിടിച്ചു. പരാഗ്വെയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ ക്രിസ്റ്റ്യൻ പുലിസിച്ച് ഈ മല്‍സരത്തിലൂടെ തിരികെ കളിക്കളത്തിൽ എത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ കളി മാറ്റാൻ കഴിഞ്ഞില്ല. 

സമനിലയില്‍ കളി അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ ഇന്‍ജറി ടൈമിന്‍റെ അവസാന സെക്കന്‍റില്‍ കാന്‍ അയ്ഹാന്‍റെ കിടിലം ഗോള്‍. ഈ ലോകകപ്പില്‍ തുര്‍ക്കി നേടുന്ന ആദ്യ ജയമാണിത്. മൂന്ന് പോയിന്‍റ് മാത്രമുള്ള തുര്‍ക്കി നാലാമതായാണ് ഗ്രൂപ്പ് ഡിയില്‍ ഫിനിഷ് ചെയ്തത്. ജൂലൈ ഒന്നിന് നടക്കുന്ന റൗണ്ട് 32 വില്‍ യുഎസ്എ ബോസ്നിയയെ നേരിടും. 

ENGLISH SUMMARY:

The Turkey national football team signed off from their World Cup campaign with their heads held high after securing a thrilling 3-2 victory over the United States. Playing with a heavily rotated lineup that rested key personnel, the USA established an early lead in the third minute courtesy of a sharp strike from Auston Trusty. However, Real Madrid starlet Arda Güler restored parity for the European nation just seven minutes later with a clinical equalizer. Turkey then gained temporary control of the scoreboard in the thirty-first minute when Barış Alper Yılmaz found the back of the net following a brilliant creative run engineered by Güler. The Americans displayed great fighting spirit to pull level shortly after the halftime interval when midfielder Sebastian Berhalter scored a well-crafted equalizer. Although talisman Christian Pulisic made a highly anticipated return from his previous injury setback as a late substitute, it was Turkey's Kaan Ayhan who stole the headlines by netting a dramatic winner in the final seconds of stoppage time.