ഗ്രൂപ്പ് സിയിലെ ജപ്പാന്‍– സ്വീഡന്‍ പോര് സമനിലയില്‍ കലാശിച്ചു. വിരസമായ ആദ്യപകുതിക്ക് ശേഷമാണ് കളിക്ക് ജീവന്‍ വച്ചത്. 56-ാം മിനിറ്റില്‍ ജപ്പാനായി ഡെയ്സന്‍ മയേദയുടെ തകര്‍പ്പന്‍ ഗോള്‍. അയാസെ ഉവേദയും റിത്സു ഡൊവാനും തമ്മിൽ നടത്തിയ വൺ-ടു പാസുകൾക്കൊടുവിൽ ഡോവാൻ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്.
പക്ഷേ ആറുമിനിറ്റിനുള്ളില്‍ സ്വീഡന്‍ തിരിച്ചടിച്ചു. ആന്തണി ഇലാംഗയുടെ ഇടങ്കാലന്‍ ക്രോസ് ഷോട്ട് ജപ്പാന്‍റെ ഗോള്‍ കീപ്പര്‍ സിയോണ്‍ സുസുക്കിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. ഇടതുഭാഗത്ത് നിന്നെത്തിയ തകര്‍പ്പന്‍ ഷോട്ട് സുസുക്കി കണ്ടപ്പോള്‍ വൈകിപ്പോയിരുന്നു. പിന്നാലെ ബോക്സിന് വെളിയില്‍ നിന്ന് അലക്സാണ്ടര്‍ ഇസാഖിന്‍റെയും എലാംഗയുടെയും രണ്ട് ആക്രമണങ്ങള്‍ കൂടി. അത് രണ്ടും സുസുകി ചെറുത്തു.
സ്വീഡനെ സമനിലയില്‍ വരിഞ്ഞുകെട്ടിയതോടെ നോക്കൗട്ടില്‍ ജപ്പാന്‍ , കരുത്തരായ കാനറിപ്പടയെ നേരിടും. സ്വീഡനാവട്ടെ നിലവിലെ ഫേവറിറ്റുകളായ ഫ്രാന്‍സാകും എതിരാളികള്‍.
ENGLISH SUMMARY:
The highly anticipated Group C encounter between Japan and Sweden concluded in a thrilling 1-1 draw after an explosive second-half display. Following a relatively quiet and cagey first half, Celtic forward Daizen Maeda broke the deadlock in the fifty-sixth minute to put the Samurai Blue ahead. The spectacular opening goal was beautifully engineered through a quick sequence of one-two passes between Ayase Ueda and Ritsu Doan, with the latter providing the decisive assist. However, Sweden mounted an immediate response just six minutes later when Anthony Elanga unleashed a spectacular left-footed cross-shot that completely caught Japanese goalkeeper Zion Suzuki off guard. Suzuki later redeemed himself by producing two phenomenal saves to deny dangerous long-range efforts from both Alexander Isak and Elanga to preserve the scoreline. By successfully holding onto the crucial draw, Japan secured their progression to the knockout stage where they will face Brazil, while Sweden is set to test their mettle against tournament favorites France.