Australia players react after the World Cup Group D soccer match between Paraguay and Australia in Santa Clara, Calif., near San Francisco, Thursday, June 25, 2026. (AP Photo/Eugene Hoshiko)

പ്രതിരോധത്തിലൂന്നിയതോടെ ഓസ്ട്രേലിയ– പാരഗ്വായ് മല്‍സരം ഗോള്‍രഹിത സമനിലയില്‍. കളിയുടെ ആദ്യ പകുതിയില്‍ സോക്കറൂസ് താരം ക്രിസ്റ്റ്യന്‍ വോള്‍പറ്റോയുടെ ഗോള്‍ശ്രമം പാരഗ്വായ് ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞു. രണ്ടാം പകുതിയില്‍ പാരഗ്വായ് കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനോ ഗോളാക്കാനോ കഴിഞ്ഞില്ല. 

അവസാന മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ ബോസ് പായിച്ച ഷോട്ട് പക്ഷേ ലക്ഷ്യം കാണാതെ പുറത്തുപോയി. ഇന്‍ജറി ടൈമില്‍ പാരഗ്വായ്ക്കായി പകരക്കാരനായിറങ്ങിയ മൗറീഷ്യോ തൊടുത്ത പന്ത് ഓസ്ട്രേലിയന്‍ ഗോളി പാട്രിക് ബീച്ചും തട്ടിയകറ്റി. 

മല്‍സരം സമനിലയില്‍ അവസാനിച്ചതോടെ സോക്കറൂസ് നോക്കൗട്ടില്‍ കടന്നു. ജൂലൈ മൂന്നിന് ഡാളസില്‍ ‍നടക്കുന്ന മല്‍സരത്തില്‍ ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരാകും സോക്കറൂസിന്‍റെ എതിരാളികള്‍. ബെല്‍ജിയമോ ഇറാനോ ആകാം എതിരാളികള്‍. ഗ്രൂപ്പിൽ 4 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് സോക്കറൂസ് റൗണ്ട് ഓഫ് 32-ലേക്ക് കടന്നത്. സമനിലയോടെ പാരഗ്വായും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതകൾ സജീവമാക്കി. യുഎസ്എയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ENGLISH SUMMARY:

The Australia national football team secured their progression into the World Cup knockout rounds after grinding out a hard-fought 0-0 draw against Paraguay. Both teams adopted a highly tactical and defensive approach throughout the match, which severely limited clear-cut attacking openings at either end of the pitch. The Socceroos had a golden opportunity to break the deadlock in the first half, but Cristian Volpato's dangerous effort was brilliantly denied by Paraguayan goalkeeper Orlando Gill. Paraguay established greater territorial dominance and commanded the lions share of possession after the halftime interval, though they struggled to break down a resilient Australian backline. A frantic period of stoppage time saw late drama at both ends as Jordan Bos missed a potential winner for Australia before goalkeeper Patrick Beach pulled off a crucial save to deny Paraguay substitute Alan Rodríguez. Having safely navigated the group stage, Australia will now travel to Dallas for their highly anticipated Round of 32 clash on July third against either Belgium or Iran.