Image: Royal Australian Navy

  • ഓസ്ട്രേലിയന്‍ നാവികസേനയുടെ കപ്പലില്‍ ഒളിക്യാമറ. അന്വേഷണം. ആശങ്കയോടെ വനിതാ നാവികര്‍

ഓസ്ട്രേലിയന്‍ നാവികസേനയുടെ കപ്പലില്‍ ഒളിക്യാമറ കണ്ടെത്തിയതിനെത്തുടര്‍ന്ന് സൈനികപൊലീസ് അന്വേഷണം ആരംഭിച്ചു. ക്വീന്‍സ്‌ലെന്‍ഡിലെ കെയ്ന്‍സില്‍ നങ്കൂരമിട്ടിരിക്കുന്ന HMAS ല്യൂവിനിലാണ് സംഭവം. വനിതാ നാവികരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ശുചിമുറിയിലാണ് ഒളിക്യാമറ വച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.  ഇന്നലെയാണ് ഓസ്ട്രേലിയന്‍ പ്രതിരോധസേന സംഭവം സ്ഥിരീകരിച്ചത്. 

Also Read: ഹൂതികളുണ്ടാക്കുന്നത് ഇസ്രയേലിലെങ്ങും എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍; സഹായത്തിന് ചൈന

കഴിഞ്ഞ ദിവസം മുന്‍ സൈനിക ഉദ്യോഗസ്ഥയും പ്രതിരോധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സെനറ്ററുമായ ജാക്വി ലാംബിയാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇതോടെ രാജ്യത്ത് വലിയ ചര്‍ച്ചയായി മാറുകയാണ് സംഭവം. ഒളിക്യാമറകള്‍ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാ നാവികര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ലാംബി പറയുന്നു. 

അന്വേഷണം നടക്കുന്നതിനാല്‍ കപ്പലിന്റെ യാത്രയും മുടങ്ങിയിരിക്കുകയാണ്. ഈ ക്യാമറമകളില്‍ നിന്നുള്ള ഫുട്ടേജ് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാകാമെന്ന സംശയത്തിലാണ് വനിതാ നാവികര്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഈ ദൃശ്യങ്ങള്‍ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ, പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരുത്തണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു. 

അതേസമയം സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരത്തിലുള്ള പെരുമാറ്റവും നീക്കങ്ങളും പ്രതിരോധസേന അംഗീകരിക്കില്ലെന്നും പ്രതിരോധവകുപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. വനിതാ നാവികരുടെ സുരക്ഷയാണ് പ്രധാനമെന്നും ആവശ്യമായ പിന്തുണ നല്‍കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. വനിതാ നാവികരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും വകുപ്പ് വ്യക്തമാക്കി.  

 

 

Hidden Camera Found on Australian Navy Ship; Investigation Underway:

A hidden camera was discovered in a restroom aboard the Australian Navy vessel HMAS Leeuwin, which is currently docked in Cairns, Queensland, prompting a military police investigation. The camera was allegedly installed to record private footage of female sailors, raising serious concerns about their privacy and safety. Senator Jacqui Lambie, a former military officer and defence advocate, raised the issue in Parliament, expressing concern that the footage may have been uploaded online or shared elsewhere. The Australian Defence Department has condemned the incident, pledged support for affected female sailors, and stated that it is treating the matter with utmost seriousness while the investigation continues