United States' Joe Scally (23) and Alex Freeman (16) react after the World Cup Group D soccer match between the United States and Australia in Seattle, Friday, June 19, 2026. (AP Photo/Ted S. Warren)

United States' Joe Scally (23) and Alex Freeman (16) react after the World Cup Group D soccer match between the United States and Australia in Seattle, Friday, June 19, 2026. (AP Photo/Ted S. Warren)

ഓസ്ട്രേലിയയെ തോല്‍പിച്ച് ആതിഥേയരായ യുഎസ്എ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുഎസിന്റെ ജയം. പരുക്കേറ്റ മുന്നേറ്റനിര താരം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ അഭാവമൊന്നും യുഎസ് മുന്നേറ്റത്തെ ബാധിച്ചില്ല. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ സെൽഫ് ഗോളിലൂടെ യുഎസ് മുന്നിലെത്തി. പരാഗ്വെയ്‌ക്കെതിരെ ഇരട്ടഗോൾ നേടിയ ഫ്ലോറിന്‍ ബലോഗൻ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്

ടീമിലെ പ്രായം കുറഞ്ഞതാരം  അലക്സ് ഫ്രീമാനാണ് യുഎസിന്റെ ലീഡുയര്‍ത്തിയത്. സെർജിഞ്ഞോ ഡെസ്റ്റിന്റെ ഷോട്ട് തട്ടിത്തെറിച്ചപ്പോൾ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച ഫ്രീമാന്റെ ലോകകപ്പിലെ ആദ്യ ഗോളാണിത്.

ആദ്യപകുതിയില്‍ കാഴ്‍ച്ചക്കാരായ ഓസീസിന് അമേരിക്കന്‍ ബോക്സിലേക്ക് പന്തെത്തിക്കാന്‍ പോലുമായില്ല. അവസാനഅരമണിക്കൂര്‍ കണ്ട ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങള്‍ക്ക് അമേരിക്കന്‍ പ്രതിരോധത്തെ വെല്ലുവിളിക്കാനുമായില്ല.

ENGLISH SUMMARY:

The United States men's national soccer team officially secured their place in the FIFA World Cup knockout rounds after executing a dominant 2-0 victory over Australia. The absence of injured star forward Christian Pulisic did not hamper the host nation's offensive momentum as they applied relentless pressure right from the opening whistle. The Americans broke the deadlock early in the eleventh minute when an own goal was forced by a brilliant left-wing run from Folarin Balogun. The USA doubled their advantage later in the match when the team's youngest player, Alex Freeman, capitalised on a rebound from Sergino Dest's deflected shot to score his first-ever World Cup goal with a clinical header. Australia's attacking unit looked completely out of ideas in the first half, struggling to even penetrate the American penalty box against a disciplined backline. While the Socceroos showed signs of life by launching a few desperate offensive waves in the final thirty minutes, the resolute US defense comfortably neutralized every threat to maintain a clean sheet.