ഫിഫ ലോകകപ്പിന് തുടക്കമായതോടെ കായിക ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും അമേരിക്കയിലേക്കാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മിനിറ്റുകള്‍ക്കകമാണ് ആതിഥേയരായ അമേരിക്കയുടെ ആദ്യ മല്‍സരം. പരഗ്വായാണ് എതിരാളികള്‍. ഇതുവരെയുള്ള രീതികള്‍ വച്ചുനോക്കിയാല്‍ ഈ കളി കാണാന്‍ എത്തേണ്ടയാളാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാലിതാ ട്രംപ് യുഎസ്എയുടെ കളി കാണാന്‍ വരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തയിടെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നടന്ന എന്‍ബിഎ ഫൈനല്‍ കാണാന്‍ ട്രംപ് എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോകകപ്പ് ടാസ്ക് ഫോഴ്സ് ചീഫ് എക്സിക്യുട്ടീവായ ആന്‍ഡ്രൂ ഗിലിയാനിയാണ് ട്രംപ് കളി കാണാന്‍ വരില്ലെന്ന് അറിയിച്ചത്. തിരക്ക് തന്നെ കാരണം. 'അമേരിക്കയുടെ ആദ്യ മല്‍സരം കാണാന്‍ ട്രംപ് എത്തില്ല. നല്ല തിരക്കാണ്. പക്ഷേ ലോകകപ്പിനായുള്ള കാര്യങ്ങളിലെല്ലാം ട്രംപിന്‍റെ മേല്‍നോട്ടമുണ്ട്' എന്നായിരുന്നു ഗിലിയാനിയുടെ വിശദീകരണം.
ഫ്ലാഗ് ഡേയിലും തന്‍റെ 80–ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുമായി ട്രംപ് വാഷിങ്ടണ്‍ ഡിസിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ യുഎഫ്സിയുടെ പരിപാടിക്കും ട്രംപ് മുന്‍കൈയെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ സമയം ആറരയോടെയാണ് യുഎസ്എ– പരാഗ്വായ് മല്‍സരം നടക്കുക. മൗറീഞ്ഞോ പോച്ചെറ്റിയുടെ പരിശീലനത്തിലാണ് അമേരിക്കന്‍ ടീം ഇറങ്ങുന്നത്. ടിം റീമാണ് നായകന്‍.12–ാം തവണയാണ് യുഎസ്എ ലോകകപ്പില്‍ കളിക്കുന്നത്. ഗുസ്താവോ അല്‍ഫാറോയാണ് പരാഗ്വായുടെ പരിശീലകന്‍. 2025 നവംബറില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ യുഎസിനെ 2–1ന് പരാഗ്വായ് തോല്‍പ്പിച്ചിരുന്നു.
ENGLISH SUMMARY:
US President Donald Trump will not be in attendance at the Los Angeles Stadium in California when the United States national team kicks off their FIFA World Cup 2026 campaign against Paraguay. The official confirmation came from Andrew Giuliani, the chief executive officer of the World Cup task force, who cited an incredibly tight administrative schedule as the primary reason for the president's absence. Trump is scheduled to remain in Washington D.C. over the weekend to host the UFC Freedom 250 event on the South Lawn of the White House, an occasion that strictly coincides with his 80th birthday and Flag Day celebrations. While it remains highly unusual for a host nation's leader to miss an opening match, officials emphasized that the president will stay deeply engaged with the tournament's overall proceedings behind the scenes. In his place, a high-profile official United States delegation led by Secretary of State Marco Rubio, Transportation Secretary Sean Duffy, and Homeland Security Chief Markwayne Mullin will represent the administration in the VIP stands. Meanwhile, on the pitch, the American squad is aiming to reverse their previous friendly match misfortunes under the guidance of newly appointed manager Mauricio Pochettino and team captain Tim Ream.