TOPICS COVERED

ലോകകപ്പാകുമ്പോള്‍ ബെറ്റ് വയ്ക്കുന്നത് സാധാരണമാണ്. ബെറ്റില്‍ തോറ്റാല്‍ അത് പാലിക്കുന്നവരും ഏറെ. ബെറ്റ് വെച്ച് മുങ്ങി നടന്ന ഒരു പ്രമുഖനെ പൊക്കിയിരിക്കുകയാണ് സാക്ഷാല്‍ എര്‍ലിങ് ഹാളണ്ട്. ആരാണ് ആ പ്രമുഖന്‍... എന്താണ് ബെറ്റ് എന്നറിയണ്ടേ? 

 

പോര്‍ച്ചുഗല്‍ തോറ്റപ്പോള്‍ അഷ്റഫ്ക്കാന്റെ മോന്‍ ബെറ്റ് വച്ചപോലെ തല മൊട്ടയടിച്ചു. പക്ഷേ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയും ഇതുപോലൊരു ബെറ്റ് വെച്ചു. പ്രീക്വാര്‍ട്ടറില്‍ നോര്‍വെ ബ്രസീലിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിലെ മേഴ്സി  നദിയില്‍ കൂടി വഞ്ചി തുഴയുമെന്നായിരുന്നു താരം ഒരു ചര്‍ച്ചയില്‍ പറഞ്ഞത്.  

 

കളിയും തോറ്റ് ബ്രസീല്‍ ടീം നാട്ടിലെത്തിയിട്ടും റൂണി വാക്ക് പാലിച്ചില്ല. ബൈറ്റിനെ കുറിച്ച് മറന്നുപോയെങ്കില്‍ ഓര്‍മിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് നോര്‍വെയുടെ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാളണ്ട്. റൂണി തന്റെ ബെറ്റ് പാലിക്കണമെന്നും നദിയിലൂടെ വ‍ഞ്ചി തുഴയുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നുമാണ് ഹാളണ്ട് വീഡിയോയില്‍ പറയുന്നത്. 

 

ഹാളണ്ടിന്റെ ചലഞ്ച് ചര്‍ച്ചയായതോടെ റൂണി തന്റെ ബെറ്റ് പാലിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണ്.

ENGLISH SUMMARY:

Erling Haaland has challenged Wayne Rooney to fulfill his World Cup bet, where Rooney promised to row a boat down the River Mersey if Norway defeated Brazil.