isl-2025-26-mohan-bagan-beats-kerala-blasters

ഐഎസ്എൽ 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് തകർപ്പൻ തുടക്കം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മത്സരത്തിന്റെ 36-ാം മിനിറ്റിൽ ജേമി മക്‌ലാരനും  ഇൻജുറി ടൈമിൽ (90+7') ടോം ആൽഡ്രെഡുമാണ് മോഹൻ ബഗാന്റെ വിജയഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മോഹൻ ബഗാൻ ഒൻപത് കോർണറുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഒന്നുപോലും നേടാനായില്ല.

രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് ചില നീക്കങ്ങൾ നടത്തിയെങ്കിലും താപ്പയുടെ ക്രോസിൽ നിന്ന് ലഭിച്ച അവസരം ആൽഡ്രെഡ് ഗോളാക്കി മാറ്റിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരെ മോഹൻ ബഗാന്റെ ഒൻപതാമത്തെ വിജയമാണ്.

ENGLISH SUMMARY:

ISL 2025-26 opening match saw Mohan Bagan Super Giant defeat Kerala Blasters 2-0. The reigning champions started their campaign with a dominant performance.