Image Credit: X/ANI Digital

  • ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അക്സർ പട്ടേലിനെയും വാഷിങ്ടൺ സുന്ദറിനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. അഫ്ഗാന്‍ പരമ്പരയില്‍ ക്രുനാല്‍ പാണ്ഡ്യ ടീമിലേക്ക് തിരികെ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തില്‍ പാണ്ഡ്യ തഴയപ്പെട്ടു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രതികരണം.

Also Read: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് ഇന്ത്യന്‍ പതാകയ്ക്കൊപ്പം ക്രുനാല്‍ പാണ്ഡ്യ കുറിച്ചത്. അക്സര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി പരിഗണിച്ചിട്ടുള്ളത്. വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. 2021 ജൂലൈയില്‍ കൊളംബോയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി ട്വന്‍റി 20 കളിച്ചത്. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായുള്ള തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ടീമിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ.

ഇന്ത്യയ്ക്കായി 19 മല്‍സരങ്ങള്‍ കളിച്ച പാണ്ഡ്യ 10 ഇന്നിങ്സില്‍ നിന്നായി 124 റണ്‍സാണ് നേടിയത്. 15 വിക്കറ്റും താരം നേടിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മികച്ച പ്രകടനം ക്രുണാള്‍ പാണ്ഡ്യ നടത്തിയിരുന്നു. ഒന്‍പത് ഇന്നിങ്സില്‍ നിന്നും 226 റണ്‍സ് നേടിയ താരം 14 വിക്കറ്റും നേടി.

Also Read: 'അത് ഫെയ്ക്ക് ന്യൂസല്ലേ'! ടീമില്‍ നിന്ന് പുറത്തായത് വിശ്വസിക്കാതെ പാക് സൂപ്പര്‍ താരം

ഇന്നലെയാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നു ട്വന്‍റി 20 മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ ജൂലൈയിൽ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനു ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരികെ എത്തുന്നത്. വൈഭവ് സൂര്യവംശിയും ടീമിൽ ഇടംനേടിയിട്ടുണ്ട്. സിംബാബ്‌വെ പരമ്പരയില്‍ പുറത്തിരുന്ന അർഷ്ദീപ് സിംങും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് പുറത്തായ ബുംറയും ടീമിലുണ്ട്.

ടീം ഇങ്ങനെ: ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ. ഏഷ്യ ഗെയിംസിലും ഇതേ ടീമാണ് ഇന്ത്യയ്ക്കായി കളിക്കുക.

ENGLISH SUMMARY:

Indian all-rounder Krunal Pandya shared a cryptic Instagram story featuring the Indian flag expressing lingering hope after being left out of the national T20 squad for the upcoming series against Afghanistan. Despite expectations of a comeback following his impressive performance for Royal Challengers Bengaluru in the previous IPL season, selectors preferred Axar Patel and Washington Sundar as spin all-rounders. Pandya last represented India in a T20 match back in July 2021 in Colombo. Meanwhile, the announced squad led by Shreyas Iyer features Malayali star Sanju Samson and young prodigy Vaibhav Suryavanshi.