ശ്രീലങ്ക എയ്ക്ക് എതിരായ ത്രിരാഷ്ട്ര ഏകദിനത്തില്‍ ഗ്രൗണ്ടില്‍ തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ കളിക്കാര്‍ക്കെതിരെ നടപടി. വൈഭവ് സൂര്യവംശിയും ശ്രീലങ്കന്‍ താരം വിഷെൻ ഹലംബാഗെയും മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്ക് 30 ശതമാനമാണ് പിഴ. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ലയ്ക്ക് 20 ശതമാനമാണ് പിഴ. മാച്ച് റഫറി പ്രദീപ് ജയപ്രകാശാണ് പിഴ വിധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ വിഷെൻ ഹലംബാഗെയും മറ്റു ശ്രീലങ്കന്‍ താരങ്ങളുമായി വൈഭവ് തര്‍ക്കിച്ചിരുന്നു. വൈഭവ് വിഷെന്‍ ഹലംബാഗെയെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. ശ്രീലങ്കൻ കളിക്കാർ വൈഭവിനെ സ്ലെഡ്ജ് ചെയ്തിന് പിന്നാലെയാണ് തര്‍ക്കമുണ്ടായത്. ഇതിനാണ് പിഴ ചുമത്തിയത്.
രാജ്യാന്തര സീനിയര്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി എ ടീമിന്‍റെ മത്സരങ്ങളിലെ അച്ചടക്ക നടപടികളില്‍ ഐസിസി നേരിട്ട് നടപ്പിലാക്കാറില്ല. അതിനാല്‍ മാച്ച് റഫറിയുടെ ശുപാര്‍ശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കൈമാറുകയാണ് ചെയ്യുക. താരങ്ങള്‍ക്കെതിരായ നടപടിയുടെ വിശദാംശങ്ങള്‍ ബിസിസിഐയ്ക്കും ശ്രീലങ്കന്‍ ക്രിക്കറ്റിനും കൈമാറും. ഇത് നടപ്പിലാക്കണമോ എന്നതില്‍ തീരുമാനം എടുക്കേണ്ടത് അതാത് ബോര്‍ഡുകളാണ്.
ENGLISH SUMMARY:
Strict disciplinary action has been initiated against multiple players following a heated on-field altercation during the recent Tri-Nation One Day match between India A and Sri Lanka A. Match Referee Pradeep Jayaprakash imposed a hefty penalty of fifty percent of the match fee on Indian opener Vaibhav Suryavanshi and Sri Lankan bowler Vishen Halambage for their direct involvement in the physical confrontation. The ugly spat reportedly erupted after several Sri Lankan players intensely sledged Suryavanshi, prompting the young Indian batsman to aggressively shove Halambage in retaliation. Indian captain Tilak Varma was handed a thirty percent match fee fine for his leadership conduct during the chaos, while Sri Lankan wicketkeeper Niroshan Dickwella was penalized twenty percent. Unlike senior international fixtures where the International Cricket Council enforces penalties directly, disciplinary rulings for 'A' team matches are handled via recommendations sent to the respective boards. Consequently, the comprehensive match referee report has been officially forwarded to the BCCI and Sri Lanka Cricket, leaving it up to the individual boards to finalise and implement the financial sanctions.