New Zealand's Glenn Phillips celebrates his century during the 4th T20 cricket match between New Zealand and India (Photo by Michael Bradley / AFP)

കിവീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 87 റൺസിനാണ് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസീലൻഡ് ശക്തമായ തിരിച്ചുവരവ് കാഴ്ചവച്ചെങ്കിലും മൂന്ന് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് അക്ഷരാര്‍ഥത്തില്‍ തോന്നിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കിവീസ് പുറത്തെടുത്തത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റൺസിന്റെ വലിയ വിജയലക്ഷ്യമാണ് ന്യൂസീലൻഡ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഗ്ലെൻ ഫിലിപ്സ് (107) സെഞ്ചറിയുമായി കിവീസിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചു. വെറും 25 പന്തുകളിൽ നിന്ന് അർധസെഞ്ചറി നേടിയ മൈക്കൾ ബ്രേസ്വെൽ (65) കിവീസിന്‍റെ റണ്‍മല ഉയര്‍ത്തി. ഇന്ത്യൻ ബോളർമാറാകട്ടെ റൺസ് വിട്ടുകൊടുക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. നിതീഷ് കുമാർ റെഡ്ഡി നാല് ഓവറിൽ 64 റൺസാണ് വഴങ്ങിയത്.

കിവീസ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ സഞ്ജു സാംസന്റെ ബൗണ്ടറിയോടെയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തിൽ പ്രതീക്ഷകള്‍ അസ്തമിച്ചു. 2 പന്തിൽ വെറും നാലു റൺസുമായി സഞ്ജു മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ രണ്ടു പന്തുകൾക്കു ശേഷം റണ്‍സൊന്നുമില്ലാതെ ഗ്രൗണ്ടില്‍ നിന്നു മടങ്ങി. പിന്നാലെ തുടർച്ചയായി ഇന്ത്യയുടെ വിക്കറ്റുകൾ വീണു. 

കിവീസ് ബോളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ നിര അടിപതറുകയായിരുന്നു. തിലക് വർമ്മ (35) മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണറായെത്തിയ അഭിഷേക് ശർമ്മ (15 പന്തിൽ 27), ശ്രേയസ് അയ്യർ (22), നിതീഷ് കുമാർ റെഡ്ഡി (21) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും വലിയ സ്കോറിലേക്ക് നയിക്കാനായില്ല. നമൻ ധീർ 13 പന്തിൽ 28 റൺസ് നേടി. ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. ന്യൂസീലൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റും, മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദം മിൽനെ ഒരു വിക്കറ്റെടുത്തു.

മൂന്നാം ട്വന്‍റി 20യില്‍ നിന്നും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കുമാറി ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെ ഇഷാന്‍ കിഷനു പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി.കൂടാതെ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് അഗര്‍വാളാണ് എത്തി.ത്. പരമ്പരയിലെ അവസാന മത്സരം നവംബർ 1ന് ഹാമിൽട്ടനിലാണ്.

ENGLISH SUMMARY:

New Zealand registered a dominant 87-run victory over India in the fourth T20I at Eden Park in Auckland, making a strong comeback in the five-match series. Powered by a brilliant century from Glenn Phillips (107) and a explosive half-century from Michael Bracewell (65), the hosts posted a massive total of 259 runs after being sent in to bat. In response, India suffered an early blow with Sanju Samson departing for just 4 runs, and despite minor contributions from Tilak Varma and Naman Dhir, the batting lineup managed only 172/9 in 20 overs. Jacob Duffy led the Kiwi bowling attack with a four-wicket haul, though India still holds an unassailable 3-1 lead in the series ahead of the final T20I in Hamilton.