ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. മൂന്നാം ട്വന്‍റി 20യില്‍ നിന്നും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരുക്കുമാറി ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്തി.
ഇഷാന്‍ കിഷനു പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി. ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് അഗര്‍വാള്‍ കളിക്കും.
ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ(w), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ(c), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധീർ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്, പ്രിൻസ് യാദവ്.
ഒരു മാറ്റത്തോടെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. കൈൽ ജാമിസന് പകരം നഥാൻ സ്മിത്ത് ടീമിൽ തിരിച്ചെത്തി.
ന്യൂസിലന്‍ഡ് ടീം: ഫിൻ അലൻ, ടിം സീഫെർട്ട്(w), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവോൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ(c), നഥാൻ സ്മിത്ത്, ആദം മിൽനെ, ജേക്കബ് ഡഫി, മാത്യു ഫിഷർ
അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാം മത്സരത്തിലെ കനത്ത തോൽവിയുടെ ക്ഷീണം മറക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലൻഡ്. സ്വന്തം നാട്ടിൽ നാണക്കേട് ഒഴിവാക്കാൻ ഇന്നത്തെ മത്സരത്തിൽ കിവീസിന് ജയിക്കണം. അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും കൂറ്റനടികൾ കണ്ട കഴിഞ്ഞ മത്സരം ഇന്ത്യ 13.2 ഓവറിലാണ് ജയിച്ചത്.