Guwahati: Rajasthan Royals' Vaibhav Sooryavanshi plays a shot during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Rajasthan Royals and Royal Challengers Bengaluru, in Guwhati, Assam, Friday, April 10, 2026. (PTI Photo/Swapan Mahapatra)(PTI04_10_2026_000318A) *** Local Caption ***

Guwahati: Rajasthan Royals' Vaibhav Sooryavanshi plays a shot during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Rajasthan Royals and Royal Challengers Bengaluru, in Guwhati, Assam, Friday, April 10, 2026. (PTI Photo/Swapan Mahapatra)(PTI04_10_2026_000318A) *** Local Caption ***

ഐപിഎലില്‍ മാസ്മരിക പ്രകടനം തുടരുന്ന വൈഭവ് സൂര്യവംശിയെ ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ദ് ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത ശരിയെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മല്‍സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍ കുറിക്കപ്പെടും. പതിനഞ്ച് വയസാണ് വൈഭവിനിപ്പോള്‍ ഉള്ളത്. 16–ാം വയസിലാണ് ഇതിഹാസതാരമായ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎലില്‍ കളിക്കുന്ന വൈഭവ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകോത്തര ബോളര്‍മാരായ ബുംറയുള്‍പ്പടെയുള്ളവരെ അനായാസം നേരിട്ട വൈഭവ് ആര്‍സിബിക്കെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈക്കെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും മുംബൈക്കെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സും നേടിയിരുന്നു.

ബുംറയും ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറിനെയുമെല്ലാം അടിച്ചു പറത്തുന്നത് കണ്ടതോടെ വൈഭവിനെ എത്രയും വേഗം ഇന്ത്യയ്ക്കായി കളിപ്പിക്കണമെന്ന് ആരാധകരും മുന്‍താരങ്ങളും ആവശ്യം ഉയര്‍ത്തിയിരുന്നു. സിലക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ ഈ പ്രകടനം തുടരുകയാണെങ്കില്‍ ജൂണില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ വൈഭവ് ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയര്‍ലന്‍ഡ് പര്യടനത്തിന് പുറമെ ഈ വര്‍ഷം അവസാനമുള്ള സിംബാബ്​വെ പര്യടനത്തിലും വൈഭവിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. 

'ഐപിഎലില്‍ വൈഭവിന്‍റെ പ്രകടനം പ്രശംസനീയമാണ്. പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് കരുതുന്നു. ഇത്ര ചെറുപ്പത്തിലേ ഇത്രയധികം പ്രതിഭയുള്ളവരെ കാണാന്‍ കഴിയുന്നത് അപൂര്‍വമാണ്'- എന്നായിരുന്നു ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ എക്സില്‍ കുറിച്ചത്. വൈഭവിനെ ഇന്ത്യന്‍ ടീമിലെടുക്കുന്നത് ബിസിസിഐ പരിഗണിക്കണമെന്ന് ഇര്‍ഫാന്‍ പഠാനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, ഇന്നലെ ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയ വൈഭവ് ഗോള്‍ഡന്‍ ഡക്കായി. പ്രഫുല്‍ ഹിംഗെയാണ് ഹാര്‍ഡ് ലെങ്ത് ബോളില്‍ വൈഭവിനെ വീഴ്ത്തിയത്. പുറത്തായത് വിശ്വസിക്കാനാവാതെ ആകാശത്തേക്ക് അമ്പരപ്പോടെ നോക്കി വൈഭവ് പവലിയനിലേക്ക് മടങ്ങി. ആഗ്രഹിച്ച തുടക്കമായിരുന്നു ഇതെന്നായിരുന്നു കളിക്ക് ശേഷം ഹൈദരാബാദിന്റെ പ്രതികരണം. 

ENGLISH SUMMARY:

Reports suggest that 15-year-old batting sensation Vaibhav Suryavanshi might be included in the Indian squad for the upcoming Ireland T20 series in June. If selected, Vaibhav will become the youngest player to debut for India, surpassing the legendary Sachin Tendulkar’s record set at age 16. Representing Rajasthan Royal Challengers in IPL 2026, Vaibhav has stunned fans with high-impact knocks, including a 26-ball 78 against RCB. Despite a golden duck in his recent match against Hyderabad, top cricketing figures like Irfan Pathan and IPL Chairman Arun Dhumal have backed his international transition. The BCCI is reportedly considering him not just for the Ireland tour, but also for the Zimbabwe series later this year.