ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്‍റെ വലിയ തോല്‍വിയാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -3.800 ത്തിലേക്ക് എത്തിച്ചത്. സിംബാബ്‍വെയെ 107 റണ്‍സിന് തോല്‍പ്പിച്ച വെസ്റ്റിന്‍ഡീസ് +5.350 റണ്‍റേറ്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് +3.800. കണക്കുകള്‍ ഇങ്ങനെയാകുമ്പോള്‍ ഇന്ത്യ ഇനി സെമിഫൈനലില്‍ എത്തണമെങ്കില്‍ ആദ്യം നെറ്റ് റണ്‍റേറ്റ് പോസറ്റീവ് ആക്കണം.
സിംബാബ്‍വെയ്ക്ക് എതിരെ 220 അടിക്കണം; പവര്‍പ്ലേയില്‍ വേണം പവര്‍ ഷോട്ട്; ഇന്ത്യയുടെ സാധ്യത ഇങ്ങനെ
സിംബാബ്‍വെയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വെറും ജയം മാത്രം പോര. മികച്ച വിജയത്തോടെ ഇന്ത്യയ്ക്ക് നെറ്റ് റണ്‍റേറ്റ് പോസറ്റീവ് ആക്കണം. ഇതിന് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ സിംബാബ്‍വെയ്ക്ക് എതിരെ ഇന്ത്യ 77 ല്‍ കൂടുതല്‍ റണ്‍സിന് ജയിക്കണം. ചേസിങാണെങ്കില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുക്കും.
101 റണ്‍സാണ് ഇന്ത്യ ചെയ്സ് ചെയ്യുന്നതെങ്കില്‍ 7.1 ഓവറിനുള്ളില്‍ ജയിക്കണം എന്നതാണ് കണക്ക്. 161 റണ്‍സ് പിന്തുടരുകയാണെങ്കില്‍ 11.3 ഓവറിനുള്ളില്‍ ജയിക്കണം. 181 റണ്‍സാണ് വിജയ ലക്ഷ്യമെങ്കില്‍ 12.5 ഓവറിനുള്ളില്‍ ഈ സ്കോര്‍ മറികടക്കണം. അതായത് ഇന്ത്യ ജയിച്ചാലും നെറ്റ് റണ്‍റേറ്റ് പോസറ്റീവ് ആകണമെന്നില്ലെന്ന് ചുരുക്കം.
റിങ്കു സിങിന് പകരം സഞ്ജു? അക്സറും മടങ്ങിയെത്തും; ജയം ഉറപ്പിക്കാന്‍ ഇന്ത്യ
നിലവില്‍ ഇന്ത്യയുടെ റണ്‍റേറ്റ് -3.80 ആണ്. സിംബാബ്‍വെയുടെ റണ്‍റേറ്റ് -5.350. ഇന്ത്യയ്ക്ക് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തണമെങ്കില്‍ സിംബാബ്‍വെയെ 150 റണ്‍സിന് തോല്‍പ്പിക്കണം. ട്വന്‍റി 20 മത്സരങ്ങളില്‍ ഇത്രയും വലിയ വിജയം അനയാസമല്ല എന്നതാണ് വസ്തുത. ഇന്ത്യ ഇതിന് മുന്‍പ് രണ്ടു തവണയാണ് 150 റണ്‍സിന് മുകളിലുള്ള വിജയം നേടിയത്. ന്യൂസീലന്‍ഡിനെ 168 റണ്‍സിനും ഇംഗ്ലണ്ടിനെ 150 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ 100 റണ്‍സിന്‍റെ വിജയം പോലും ഇന്ത്യയ്ക്കില്ല.