തോറ്റത് ഒറ്റ മത്സരം, സൂപ്പര്‍ എട്ടില്‍ നിന്നും മുന്നോട്ടുള്ള ഇന്ത്യയുടെ സാധ്യത ഇപ്പോഴും തുലാസിലാണ്. സിംബാബ്‍വെയ്ക്ക് എതിരെ വെസ്റ്റിന്‍ഡീസ് കൂറ്റന്‍ ജയം നേടുകയും ചെയ്തതോടെ നെറ്റ് റണ്‍റേറ്റിലെ വലിയ വ്യത്യാസമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക് ഇനി ബാക്കി ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ്. ഒപ്പം എല്ലാ മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയും വേണം.
'അക്സര്‍ വൈസ് ക്യാപ്റ്റനല്ലേ? ഇങ്ങനെ ചെയ്യാമോ! ഗംഭീര്‍ അധികകാലം ഉണ്ടാവില്ല'; തുറന്നടിച്ച് ശ്രീകാന്ത്
76 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -3.80 ആണ്. ഗ്രൂപ്പില്‍ ഒന്നാമതുള്ള വെസ്റ്റിന്‍ഡീസിന് +5.350, ദക്ഷിണാഫ്രിക്കയ്ക്ക് +3.80 എന്നിങ്ങനെയാണ് റണ്‍റേറ്റ്. സെമിഫൈനലിലേക്ക് മുന്നേറണമെങ്കില്‍ ഇനി വമ്പന്‍ ജയങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നില്‍. വ്യാഴാഴ്ച സിംബാബ്‍വെയ്ക്ക് എതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിംബാബ്‍വെയെ 100 റണ്‍സിനോ അതിന് മുകളിലോ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് നെറ്റ് റണ്‍റേറ്റിലെ വ്യത്യാസം മറികടക്കാന്‍ സാധിക്കൂ.
ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ എന്നി മൂന്നു ടീമുകള്‍ക്കും നാലു പോയിന്‍റ് വീതമായാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കിയാണ് ആദ്യ രണ്ടു സ്ഥാനക്കാരെ നിശ്ചയിക്കുക. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 220 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത് സിംബാബ്‍വെയെ 120 റണ്‍സിന് താഴെ പുറത്താക്കണം. ഈ സ്കോറിലേക്ക് എത്താന്‍ പവര്‍പ്ലേയില്‍ 70 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യണം. മോശം ഫോമില്‍ തുടരുന്ന അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താണമെന്ന ആവശ്യം ശക്തമാകുന്നുണ്ട് ഇവിടെയാണ്. സ്പിന്നിന് അനുകൂലാണ് ചിദബരം സ്റ്റേഡിയത്തിലെ പിച്ച്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവരടങ്ങുന്ന സ്പിൻ ആക്രമണം സിംബാബ്‌വെയെ ഒതുക്കാൻ ഇന്ത്യക്ക് അനുയോജ്യമാകും.
സഞ്ജുവിനെ ഇറക്കുമോ? സെമിയില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് വേണം പ്ലാന്‍ ബി
ഇന്ത്യയ്ക്ക് ഇനി ജയത്തില്‍ കുറഞ്ഞത് ഒന്നും മുന്നിലില്ല. അടുത്ത മത്സരങ്ങളില്‍ വിന്‍ഡീസിനെയും സിംബാബ്‍വെയെയും ഇന്ത്യ തോല്‍പ്പിച്ചാല്‍ നാലു പോയിന്‍റാകും. ദക്ഷിണാഫ്രിക്ക ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുകയാണെങ്കില്‍ രണ്ടു ടീമുകളും സെമിയിലേക്ക് മുന്നേറും. ദക്ഷിണാഫ്രിക്ക ഒരു മത്സരം തോല്‍ക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് ഘടകമാകും. ദക്ഷിണാഫ്രിക്ക രണ്ടും തോറ്റാല്‍ ഇന്ത്യയ്ക്കൊപ്പം വിന്‍ഡീസ് മുന്നേറും. അടുത്ത രണ്ടു മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തോറ്റാല്‍ ഇന്ത്യ പുറത്താകും.