Image Credit:instagram, PTI

Image Credit:instagram, PTI

സിനിമയെ വെല്ലുന്ന തിരിച്ചുവരവാണ് ഇഷാന്‍ കിഷന്‍റേത്. രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്തായിട്ടും ബിസിസിഐയുടെ കരാറില്‍ ഇല്ലാതിരുന്നിട്ടും തളരാത്ത മനസുമായി ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധപതിപ്പിച്ചു. ആധികാരികമായ പ്രകടനങ്ങളിലൂടെയാണ് താന്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇഷാന്‍ പ്രഖ്യാപിക്കുന്നത്. പാക്കിസ്ഥാനെതിരെ 41 പന്തില്‍ നിന്ന് ഇഷാന്‍ അടിച്ച 77 റണ്‍സാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ കളിക്കളത്തിന് പുറത്തെ ഇഷാന്‍റെ ജീവിതവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 

ഇഷാനൊപ്പം പലപ്പോഴും കണ്ട ആ സുന്ദരി ഇഷാന്‍റെ കാമുകിയാണെന്നാണ് വെളിപ്പെടുത്തുകയാണ് കുടുംബം. ജയ്പുര്‍ സ്വദേശിയായ അദിതി ഹുണ്ട്യയാണ് ഇഷാന്‍റെ കാമുകി. മോഡലായ അദിതി രണ്ടുവര്‍ഷത്തോളമായി ഇഷാനുമായി പ്രണയത്തിലാണ്. 'ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും ആ തീരുമാനം ഞാന്‍ അംഗീകരിക്കും. അദിതി ഇഷാന്‍റെ കാമുകിയാണ്. മക്കളുടെ സന്തോഷമാണ് നമ്മുടെയും സന്തോഷം'- ഇഷാന്‍റെ മുത്തച്ഛന്‍ അനുരാഗ് പാണ്ഡെ വ്യക്തമാക്കി.

2017ലെ ഫെമിന മിസ് ഇന്ത്യ പേജന്‍റ് ഫൈനലിസ്റ്റായിരുന്നു അദിതി. 2018ല്‍ മിസ് ഡിവയിലും ശ്രദ്ധിക്കപ്പെട്ടു. ലേബല്‍ അദിതി ഹുണ്ഡ്യ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡും നടത്തുന്നുണ്ട്. ജയ്പുരിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം മോഡലിങില്‍ സജീവമാണ് അദിതി. യഷ് ഹുണ്ഡ്യയാണ് സഹോദരന്‍.

അതേസമയം, മികച്ച പ്രകടനം തുടരുകയെന്നത് മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് ഇഷാന്‍ കിഷന്‍ പറയുന്നു. പാക്കിസ്ഥാനെതിരായ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ടീമിന്‍റെ ജയമാണെന്നും താരം വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ ലളിതമായി കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും പാനിക് ആകാതെ കളിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും ഇഷാന്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള മല്‍സരങ്ങളിലും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Indian cricketer Ishan Kishan is making headlines not just for his stellar performance on the field but also for his personal life. Following his match-winning 77 off 41 balls against Pakistan in the T20 World Cup 2026, his grandfather, Anurag Pandey, has officially confirmed Ishan's relationship with model Aditi Hundia. Aditi, a former Miss India finalist and a successful fashion entrepreneur, has been spotted supporting Ishan at various matches over the last two years. The family has expressed their full support for Ishan’s choice, stating that his happiness is their priority. Ishan, who made a dramatic comeback to the national team after being excluded from the BCCI contract, credits his success to his simplified approach and focus. Aditi Hundia, a BBA graduate from St. Xavier’s College, Jaipur, runs her own brand, Label Aditi Hundia.