Chennai: From left, India's Arshdeep Singh, wicketkeeper Sanju Samson and Jasprit Bumrah celebrate after winning the ICC Men's T20 World Cup 2026 cricket match between India and Zimbabwe, at the MA Chidambaram Stadium, in Chennai, Thursday, Feb. 26, 2026. (PTI Photo/Ravi Choudhary) (PTI02_26_2026_001047B)

Chennai: From left, India's Arshdeep Singh, wicketkeeper Sanju Samson and Jasprit Bumrah celebrate after winning the ICC Men's T20 World Cup 2026 cricket match between India and Zimbabwe, at the MA Chidambaram Stadium, in Chennai, Thursday, Feb. 26, 2026. (PTI Photo/Ravi Choudhary) (PTI02_26_2026_001047B)

സൂപ്പര്‍ എട്ടില്‍ സിംബാബ്​വെയ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുന്നത്. നമീബിയയ്ക്കെതിരെ മാത്രം കളിച്ച സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ നിര്‍ണായക മല്‍സരത്തിന് ഇറങ്ങിയത്. സഞ്ജുവാകട്ടെ പ്രതീക്ഷകള്‍ കാക്കുകയും ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് താരം മടങ്ങിയപ്പോള്‍ ഒപ്പം നിന്ന അഭിഷേകിനും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. പിന്നാലെ എത്തിയ ഇഷാന്‍ കിഷനും സൂര്യയ്ക്കും ഹാര്‍ദികിനും തിലകിനുമെല്ലാം നല്ല പ്രകടനം പുറത്തെടുക്കാനുമായി. ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച സ്കോറാണ് ചെപ്പോക്കില്‍ ഇന്ത്യ കണ്ടെത്തിയതും. ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് എത്തുമ്പോള്‍ അഭിഷേക്–സഞ്ജു ഓപ്പണിങ് ജോഡിയെ ഇന്ത്യ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സെമിയില്‍ കടക്കാന്‍ ജയം അനിവാര്യമായ മല്‍സരത്തില്‍ മാനേജ്മെന്‍റ് എന്ത് തീരുമാനമാകും കൈക്കൊള്ളുക?

മറ്റു കളികളിലെല്ലാം അഭിഷേകും ഇഷാനുമായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. രണ്ടുപേരും ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍. സ്പിന്നിനെതിരെ ഗ്രൂപ്പ് മല്‍സരങ്ങളിലെല്ലാം ഇരുവര്‍ക്കും പിഴയ്ക്കുകയും ചെയ്തു. രണ്ടിലൊരാള്‍ ഡക്കിന് പുറത്താകുകയും ചെയ്തു. പക്ഷേ നിര്‍ണായക മല്‍സരത്തില്‍ അഭിഷേകും ഇഷാനും ഇറങ്ങിയാല്‍ അത് എതിരാളികള്‍ക്ക് ബോണസാകുമെന്നതിനാല്‍  സിംബാബ്​വെയ്ക്കെതിരായ കോമ്പിനേഷന്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുവട്ടം ചാംപ്യന്‍മാരാണെന്നതിന് പുറമെ കരുത്തരായ എതിരാളികള്‍ കൂടിയാണ് വിന്‍ഡീസെന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഭാഗ്യപരീക്ഷണത്തിന് ടീം തയറായേക്കില്ലെന്നും അതുകൊണ്ട് സഞ്ജുവിനെ ഇറക്കിയേക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സിംബാബ്​വെയ്ക്കെതിരായ കളിയില്‍ നിര്‍ണായകമായതെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ഉജ്വല തുടക്കമാണ് സഞ്ജു നല്‍കിയതെന്നും സഞ്ജുവിനെ ഇറക്കാനുള്ള തീരുമാനം തന്നെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നല്‍കുന്നതായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. 'ലെഫ്റ്റ്–റൈറ്റ് ഹാന്‍ഡ് കോമ്പിനേഷന്‍ തുടക്കത്തിലേ ഇന്ത്യ ഉപയോഗിച്ചത് ഗുണം ചെയ്തു. സുപ്രധാനമായ തീരുമാനമായിരുന്നു അത്. അതാണ് വലിയ സ്കോറിലെത്താനും സഹായിച്ചത്. കാരണം എന്താമെന്ന് വച്ചാല്‍ രണ്ട് ഇടങ്കയ്യന്‍മാര്‍, അതായത് അഭിഷേകും ഇഷാനുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നതെന്ന് കരുതുക..സ്വാഭാവികമായും സിക്കന്ദര്‍ റാസ തന്നെ പന്തെറിയാന്‍ എത്തിയേനെ. ടോസ് കിട്ടിയിട്ടും അവര്‍ ബോളിങാണ് തിരഞ്ഞെടുത്തത്. പിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമായിരുന്നു. മാത്രമല്ല, ആദ്യ ആറോവറുകളില്‍ അടുത്ത ഓഫ് സ്പിന്നറെയും റാസ ഇറക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ വിയര്‍ത്തേനെ. പക്ഷേ സഞ്ജു ഇറങ്ങിയതോടെ ആ കണക്ക് കൂട്ടല്‍ തെറ്റി'- മഞ്ജരേക്കര്‍ വിശദീകരിക്കുന്നു.

'സഞ്ജു ഇറങ്ങിയത് കൊണ്ട് റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ്  വാസ്തവം. ലെഫ്റ്റ്–റൈറ്റ് കോമ്പിനേഷന്‍ നിര്‍ണായക മാറ്റമായിരുന്നു. സ്പിന്നര്‍മാര്‍ തുടക്കത്തിലേ ഇറങ്ങിയിരുന്നുവെങ്കില്‍ റണ്‍റേറ്റും കുറഞ്ഞേനെ'യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നുവെന്നും എന്നാല്‍ സഞ്ജു വന്നതോടെ അതിന് അയവുണ്ടായെന്നും ഓഫ് സ്പിന്നര്‍മാരെ പേസര്‍മാരെ തുടക്കത്തില്‍ ഇറക്കാന്‍ എതിരാളികളെ അത് നിര്‍ബന്ധിതരാക്കിയെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

As India prepares for a high-stakes Super 8 encounter against West Indies at Eden Gardens, the spotlight is on Sanju Samson's role as an opener. Following a successful experiment against Zimbabwe where Sanju scored a brisk 24 off 15 balls, experts like Sanjay Manjrekar suggest that the Left-Right opening combination with Abhishek Sharma is crucial. This tactical shift prevents opponents from exploiting the weakness of two left-handers against off-spinners early in the innings. With semi-final qualification on the line, the Indian management is likely to stick with the winning formula in Kolkata. The move not only boosted the run rate but also forced opponents to rethink their bowling strategies in the powerplay.