India's Sanju Samson receives a throw during the Asia Cup 2025 Super Four Twenty20 international cricket match between Bangladesh and India at the Dubai International Stadium in Dubai on September 24, 2025. (Photo by Sajjad HUSSAIN / AFP)

India's Sanju Samson receives a throw during the Asia Cup 2025 Super Four Twenty20 international cricket match between Bangladesh and India at the Dubai International Stadium in Dubai on September 24, 2025. (Photo by Sajjad HUSSAIN / AFP)

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണെ തുടര്‍ച്ചയായ രണ്ട് കളികളിലാണ് ഇന്ത്യ പുറത്തിരുത്തിയത്. സഞ്ജുവിന് പകരം മധ്യനിരയില്‍ ജിതേഷ് ശര്‍മയാണ് കളിക്കുന്നത്. സ്പെഷ്യലിസ്റ്റ് ലോവർ-മിഡിൽ ഓർഡർ ബാറ്ററായ ജിതേഷ് ഫിനിഷറുടെ റോളിലും കളിക്കും. കളിക്കാന്‍ ഇറങ്ങിയ ആദ്യ മല്‍സരത്തില്‍ 13 പന്തില്‍ 22 റണ്‍സാണ് ജിതേഷ് ശര്‍മ നേടിയത്. ഇന്ന് നാലു പന്തില്‍ മൂന്നു റണ്‍സാണ് ജിതേഷിന്‍റെ സ്കോര്‍. 

അതേസമയം, സഞ്ജുവിനെ എന്തിന് ടീമില്‍ നിന്നും പുറത്താക്കി എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചോദിക്കുന്നത്. സഞ്ജു എന്തുകൊണ്ടാണ് കളിക്കാത്തത് എന്നത് വലിയ ചോദ്യമാണ്. സഞ്ജുവിനെ കളിപ്പിക്കുകയും മോശമല്ലാതെ കളിക്കുകയും ചെയ്തിട്ടുണ്ട്. ഒമാനെതിരെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യിപ്പിച്ചു, അർധ സെഞ്ച്വറിയും നേടി. എന്നിട്ടും നിങ്ങളെന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് ആകാശ് ചോപ്ര പറഞ്ഞു. 

'ടീം ഏഷ്യാ കപ്പ് നേടി. കാൻബറയിൽ അവന് ബാറ്റിംഗ് ലഭിച്ചില്ല. പ്രശ്നമില്ല. മെൽബണിൽ നിങ്ങൾ അവനെ നമ്പർ 3-ൽ ഇറക്കി. അത് അപ്രതീക്ഷിതമായിരുന്നു, എങ്കിലും ഞങ്ങൾ ഓകെ പറഞ്ഞു. പക്ഷേ അതിനുശേഷം നിങ്ങൾ അവനെ ടീമിൽ നിന്ന് ഒഴിവാക്കി. എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ വീണ്ടും ഓകെ പറയണോ എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നില്ല'

സഞ്ജുവിനെ കളിപ്പിക്കുമോ എന്നത് വലിയ ചോദ്യമാണ്. ജിതേഷ് മോശമല്ലാത്ത പ്രകടനം നടത്തിയതിനാല്‍ അവന്‍ തുടരണമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുമോ എന്ന് അറിയില്ല, ആ ചോദ്യത്തിന് ഉത്തരമില്ല എന്നാണ് ചോപ്ര പറയുന്നത്. 

ENGLISH SUMMARY:

Sanju Samson is the central topic, focusing on his exclusion from the Indian cricket team. The article discusses Aakash Chopra's criticism of the team's decision to drop Samson despite his previous performances, and questions the team's strategy regarding player selection.