sanju-prayer

സഞ്ജു സാംസണിന്റെ മാസ്മരിക ഇന്നിങ്സിന്റെ മികവിലാണ്, ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിരയിൽ അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (10), സൂര്യകുമാർ യാദവ് (18) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും സഞ്ജുവിന്റെ അപരാജിത ഇന്നിങ്സ് വിജയത്തിലേക്കുള്ള വാതിൽ തുറന്നു.

ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ സഞ്ജു നടത്തിയ അംഗവിക്ഷേപം സൈബറിടത്ത് വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേൽക്കുന്ന സഞ്ജുവിനെ കാണാം. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസൺ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:

Sanju Samson's match-winning innings of 97 runs off 50 balls propelled India into the T20 World Cup semi-finals after defeating West Indies in a Super 8 match. His post-victory prayer gesture, expressing gratitude to God, quickly went viral across social media platforms.