അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ മൂന്നുവിക്കറ്റിന് തോല്പിച്ച് പാക്കിസ്ഥാന്. ഹംസ സഹൂറിന്റെ സെഞ്ചുറി കരുത്തില്‍, 209 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ പാക്കിസ്ഥാന് മറികടന്നു. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 48.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഒരു റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ സഹൂര്‍–ഹുസ്നൈന്‍ അബ്ബാസ് ദര് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും നേടിയ 107 റണ്‍സാണ് മത്സരത്തില്‍ നിര്‍ണായകമായത്. അബ്ദുള്‍ ഖാദിര്‍ (20), ഉസ്മാന് ഖാന് (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഏഴാമനായി ക്രീസിലെത്തി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹംസ സഹൂറിന്റെ കരുത്തിലാണ് പാകിസ്ഥാന് ജയം സന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 46.3 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്തായി. അര്ജുന് രജ്പുതിന്റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്. അര്ജുന് 85 പന്തില്‍ നിന്ന് 107 റണ്‍സെടുത്തു. ചൊവ്വാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യ യുഎഇയെ നേരിടും.