വനിതാ ഏകദിന ലോകകപ്പ് വിജയത്തില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തിയും സ്വന്തം ഭാഗത്തെ വീഴ്ചകള്‍ തുറന്നുപറഞ്ഞും ദക്ഷിണാഫ്രിക്കന്‍ നടിയും ഇന്‍ഫ്ലുവന്‍സറുമായ തഞ്ച വുര്‍. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടാണ് ഇന്ത്യ ലോകകിരീടം ചൂടിയത്. കളിക്കളത്തിന് പുറത്തുനിന്ന് കിട്ടിയ പ്രോല്‍സാഹനം അവരുടെ ആവേശം കൂട്ടി, എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇത് ഒരു ഘട്ടത്തിലും ലഭിച്ചില്ലെന്നും തഞ്ച ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ സ്വന്തം ടീമിനെ ചിയര്‍ ചെയ്ത് ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ക്രിക്കറ്റ് താരങ്ങള്‍ എവിടെയായിരുന്നുവെന്നും ലോകകപ്പ് ഫൈനല്‍ അവര്‍ക്കൊരു ലോ പ്രൊഫൈല്‍ ഇവന്റായിരുന്നോയെന്നും തഞ്ച ചോദിക്കുന്നു.