south-africa-beats-wi

ട്വന്‍റി 20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങിലും ബോളിങിലും ആധിപത്യം പുലര്‍ത്തിയ ദക്ഷിണാഫ്രിക്ക 23 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ്: 176/8 (20) , ദക്ഷിണാഫ്രിക്ക 177/1 (16.1). 

എയ്ഡന്‍ മാര്‍ക്ര (82)ത്തിന്‍റെയും റയാന്‍ റിക്കല്‍റ്റ(45)ന്‍റെയും കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 24 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്കും ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് ഊര്‍ജമേകി. ലുങ്ഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. ജയത്തോടെ പ്രോട്ടീസ് സെമിഫൈനലിലേക്ക് കടന്നു.

അതേസമയം, അഹമ്മദാബാദില്‍ ആദ്യം ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് വന്‍ തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. 83 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ വീണ വിന്‍ഡീസിനെ റൊമാരിയോ ഷെപ്പേഡും ജേസണ്‍ ഹോള്‍ഡറുമാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്. എട്ടാം വിക്കറ്റ് കൂട്ടുകെട്ടോടെ വിന്‍ഡീസ് 177 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തി. 

ENGLISH SUMMARY:

South Africa secured a dominant 9-wicket victory over the West Indies in their T20 World Cup 2026 Super 8 clash at Ahmedabad. Chasing a target of 177, the Proteas reached the mark in just 16.1 overs, led by Aiden Markram’s brilliant 82 and Ryan Rickelton’s steady 45. Earlier, the West Indies managed to reach 176/8 thanks to a lower-order rescue act by Romario Shepherd and Jason Holder after a disastrous start. Lungi Ngidi’s three-wicket haul was instrumental in restricting the Windies' powerful batting lineup. This result significantly boosts India’s semi-final hopes as the qualification scenarios in Group A become clearer. South Africa’s victory keeps them at the top of the points table, nearing a semi-final spot.