west-indies-vs-south-africa-super8

Image Credit: PTI

വന്‍ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ കൈ പിടിച്ച് കയറ്റി റൊമാരിയോ ഷെപ്പേഡും ജേസണ്‍ ഹോള്‍ഡറും. ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 177 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് വിന്‍ഡീസ് ഉയര്‍ത്തിയിരിക്കുന്നത്. 83 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായ വെസ്റ്റ് ഇന്‍ഡീസിനെ എട്ടാം വിക്കറ്റിലെ ഹോള്‍ഡര്‍ (49)–ഷെപ്പേഡ് (52) കൂട്ടുകെട്ട് മികച്ച സ്കോറില്‍ എത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്‍പതോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. ഡികോക്കാണ് പുറത്തായത്. എയ്ഡന്‍ മാര്‍ക്രവും റിക്കല്‍റ്റനുമാണ് ക്രീസില്‍. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തിന്‍റെ ക്യാച്ച് കിങ് നഷ്ടമാക്കിയത് വിന്‍ഡീസിന് വന്‍ നഷ്ടമായി. ക്യാച്ചെടുക്കാന്‍ കിങ് വലത്തേക്ക് ചാടിയെങ്കിലും പിഴയ്ക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരം ജയിച്ച ദക്ഷിണാഫ്രിക്കയും വിന്‍ഡീസും പോയിന്‍റ് പട്ടികയിലും ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലാണ്. 

അതേസമയം, ദക്ഷിണാഫ്രിക്ക–വിന്‍ഡീസ് മല്‍സരഫലം ഇന്ത്യയ്ക്കും നിര്‍ണമായകമാണ്. വിന്‍ഡീസിനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മറിച്ചായാല്‍ സിംബാബ്‍വെയ്ക്കെതിരെ ജയിച്ചാലും ഇന്ത്യയുടെ സെമി സാധ്യതകള്‍ വീണ്ടും പരുങ്ങലിലാകും.

ENGLISH SUMMARY:

West Indies set a challenging target of 177 for South Africa in their crucial T20 World Cup 2026 Super 8 clash, thanks to a resilient partnership between Jason Holder and Romario Shepherd. Struggling at 83/7, the duo stabilized the innings with scores of 49 and 52 respectively, pushing the total to a competitive level. Lungi Ngidi led the South African bowling attack with three wickets. In response, South Africa got off to a quick start, reaching 69 runs within the first six overs. A dropped catch of Aiden Markram by King proved costly for the Windies early in the second innings. This match is particularly significant for Team India's semi-final hopes, as a South African victory would simplify the qualification scenario for the Men in Blue.