Cricket - Asia Cup - Group A - India v Oman - Sheikh Zayed Cricket Stadium, Abu Dhabi, United Arab Emirates - September 19, 2025 India's Sanju Samson before the match REUTERS/Satish Kumar
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ കളിക്കും. കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷദീപ് സിങും കളിക്കും.
ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഹേസൽവുഡിന് പകരക്കാരനായി ഷോണ്‍ അബോട്ട് കളിക്കും.
ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ഷോൺ ആബട്ട്, മാറ്റ് കുഹ്നെമാൻ.