Cricket - One Day International - Australia v India - Sydney Cricket Ground, Sydney, Australia - October 25, 2025 India's Virat Kohli reacts during his innings REUTERS/Hollie Adams
ഇന്ത്യ–ഓസീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഗാലറി കീഴടക്കി വിരാട് കോലി. ഓസീസ് മണ്ണിലെ അവസാന മല്‍സരത്തിനിറങ്ങിയ കോലിയെ ആഘോഷപൂര്‍വമാണ് ആരാധകര്‍ സ്വീകരിച്ചത്. ബാറ്റ് ചെയ്യാന്‍ കോലിയിറങ്ങിയതും വലിയ കരഘോഷം മുഴങ്ങി. കോലിയുടെ ബാറ്റില്‍ നിന്ന് പറന്ന ഓരോ പന്തിലും ഗാലറി ഇളകി മറിഞ്ഞു. പിരിമുറുക്കങ്ങളകന്ന് രോഹിതിനൊപ്പം ആസ്വദിച്ച് ബാറ്റ് വീശിയ കോലി 75–ാം അര്‍ധ സെഞ്ചറിയും കുറിച്ചു. ഏകദിന കരിയറിലെ 33–ാം സെഞ്ചറി തികച്ച രോഹിത് ശര്‍മയ്ക്കൊപ്പം പുറത്താകാതെ കോലി നേടിയ 74 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പരമ്പര കൈവിട്ടെങ്കിലും സിഡ്നിയില്‍ ത്രസിപ്പിക്കുന്ന ഒന്‍പത് വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്.
India's Rohit Sharma (L) and Virat Kohli run between the wickets during the third one-day international (ODI) men's cricket match between Australia and India at the Sydney Cricket Ground in Sydney on October 25, 2025. (Photo by Saeed KHAN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
കോലിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ പലതും ഓസ്ട്രേലിയന്‍ മണ്ണിലാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരെ താരം അടിച്ചുകൂട്ടിയ അയ്യായിരം റണ്‍സുകളില്‍ 3600 റണ്‍സും ഓസീസ് മണ്ണിലാണെന്നതാണ് നേട്ടത്തിന്‍റെ തിളക്കമേറ്റുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും താരം പൂജ്യത്തിന് പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. അഡ്ലെഡില്‍ നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്താകവേ ഗ്ലൗസ് ഊരി ഉയര്‍ത്തിക്കാട്ടിയാണ് കോലി മടങ്ങിയത്. ഇതിന് പിന്നാലെ വിരമിക്കല്‍ അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു. ഇങ്ങനെ കളിച്ചാല്‍ കോലിയെങ്ങനെ 2027ലെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് തന്നെയായിരുന്നു വിമര്‍ശകര്‍ ഉയര്‍ത്തിയ ചോദ്യവും.
Sydney: India's Virat Kohli takes a catch to dismiss Australia's Cooper Connolly during the third One-Day International (ODI) cricket match between India and Australia, at the Sydney Cricket Ground, in Sydney, Australia, Saturday, Oct. 25, 2025. (PTI Photo/Izhar Khan)(PTI10_25_2025_000149A)
എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സിഡ്നിയില്‍ കോലി പുറത്തെടുക്കുന്നത്. ഓസീസ് ബാറ്റിങിന്‍റെ 23–ാം ഓവറില്‍ മാത്യു ഷോട്ടിനെ പുറത്താക്കാന്‍ കോലിയെടുത്ത ക്യാച്ച് അമ്പരപ്പിക്കുന്നതായിരുന്നു. വാഷിങ്ടണ്‍ സുന്ദറെ തൂക്കിയടിക്കാന്‍ നോക്കിയ ഷോട്ടിന്‍റെ ശ്രമം കോലി അതിവിദഗ്ധമായി കൈപ്പിടിയില്‍ ഒതുക്കി. വെറും 0.67 സെക്കന്‍റില്‍ കോലിയുടെ റിഫ്ലക്സ് ആക്ഷന്‍!
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ 236 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓപ്പണര്‍മാര്‍ മിന്നിച്ചതോടെ മികച്ച സ്കോറിലേക്ക് കുതിച്ച ഓസീസിന് സിറാജാണ് ആദ്യ പ്രഹരം നല്‍കിയത്. പത്താം ഓവറിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ സിറാജ് പുറത്താക്കി. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ അക്സറും . 201 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസ് കടുത്ത പ്രതിരോധത്തിലുമായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടമായെങ്കിലും റോ–കോ സഖ്യം ജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 69 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.