വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാമെന്ന കരുണ്‍ നായരുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. നാളെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിന് സാരമായ പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്‍റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക്  പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. അതേസമയം കരുണിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. Also Read: പ്രിയപ്പെട്ട കരുണിനെ ക്രിക്കറ്റ് തിരിച്ചുവിളിച്ചു

2017ന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കരുണ്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണിന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്.  ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച കരുണ്‍ ഇന്ത്യ എ ടീമിനായും ഇംഗ്ലണ്ടില്‍ തിളക്കമാര്‍ന്ന ബാറ്റിങ് പുറത്തെടുത്തു. കാന്‍റര്‍ബറിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 204 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്. രണ്ടാം ടെസ്റ്റില്‍ നാല്‍പതും പതിനഞ്ചും റണ്‍സെടുക്കാനേ താരത്തിന് കഴിഞ്ഞുള്ളൂ.  Read More: അടിച്ചു കസറി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചറിയോടെ തുടക്കം

2016ലാണ് കരുണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചറിനേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കരുണ്‍. 2017 ല്‍ ഇന്ത്യയില്‍ വച്ച് ഓസീസിനെതിരെയാണ് കരുണ്‍ അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ മൂന്നാമനായി ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലാമതും പന്ത് അഞ്ചാമതും ഇറങ്ങുമെന്നാണ് കരുതുന്നത്. 

ENGLISH SUMMARY:

Karun Nair's hopes of a Test comeback for India face a setback as reports emerge of a significant rib injury sustained during net practice. The injury occurred when a delivery from Prasidh Krishna hit Nair's ribs.