India's Axar Patel takes a catch to dismiss England's captain Harry Brook during the 2026 ICC Men's T20 Cricket World Cup semi-final match between India and England at the Wankhede Stadium in Mumbai on March 5, 2026. (Photo by Indranil MUKHERJEE / AFP)

ട്വന്‍റി 20ലോകകപ്പിന്‍റെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഏഴു റണ്‍സ് ജയം ഇന്ത്യ നേടിയതില്‍ സ‍ഞ്ജുവിന്‍റെ ബാറ്റിങിനും ബുംറയുടെ ബോളിങിനുമെന്ന പോലെ അക്സര്‍ പട്ടേലിന്റെ രണ്ട് ക്യാച്ചുകള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്‍റെ വിലയേറിയ വിക്കറ്റാണ് അക്സര്‍ അസാമാന്യ മികവോടെ കൈപ്പിടിയിലൊതുക്കിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബുംറയെറിഞ്ഞ സ്ലോ ഡെലിവറിയില്‍ ബ്രൂക്ക് ബൗണ്ടറി പ്രതീക്ഷിച്ചു. പന്തില്‍ തന്നെ കണ്ണുറപ്പിച്ച അക്സര്‍ പിന്നിലേക്ക് ഓടി ഒടുവില്‍ മുന്നിലേക്ക് കുതിച്ച് ചാടി ക്യാച്ചെടുത്തതോടെ വാങ്കഡെ ഇളകിമറിഞ്ഞു. ഓടിയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അക്സറിനെ ആശ്ലേഷിക്കുന്നതും ഡഗൗട്ടില്‍ ഗംഭീര്‍ സന്തോഷത്തോടെ ആര്‍ത്തുവിളിക്കുന്നതും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. 

**EDS: RPT, CORRECTS BYLINE** Mumbai: India's Axar Patel relays the catch to Shivam Dube for the wicket of England's Will Jacks during the ICC Men's T20 World Cup 2026 second semifinal cricket match between India and England, at the Wankhede Stadium, in Mumbai, Maharashtra, Thursday, March 5, 2026. (PTI Photo/Kunal Patil) (PTI03_05_2026_RPT863A) *** Local Caption ***

കളിയുടെ 14–ാം ഓവറില്‍ വില്‍ ജാക്സിനെ പുറത്താക്കിയാതായിരുന്നു അക്സറിന്‍റെ അടുത്ത ബ്രില്യന്‍സ്. ബൗണ്ടറിയുടെ ഡീപ് പോയിന്‍റിലെത്തിയാണ് വില്‍ ജാക്സിനെ അക്സര്‍ പിടികൂടിയത്. പന്ത് പോകുമെന്ന് ഉറപ്പായതോടെ ശിവം ദുബെയ്ക്ക് എറിഞ്ഞു നല്‍കുകയും ദുബെ അത് സുരക്ഷിതമായി പിടിച്ചെടുക്കുകയുമായിരുന്നു.ജേക്കബ് ബേതലിന്‍റെയും വില്‍ ജാക്സിന്‍റെയും 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് അക്സറും ദുബെയും ചേര്‍ന്ന് പൊളിച്ചത്. 

സൂപ്പര്‍ എട്ടില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ടീമെന്ന നാണക്കേടുമായാണ് ഇന്ത്യ സെമിയിലെത്തിയത്. 13 ക്യാച്ചുകള്‍. ഇതില്‍ പലതിനും വലിയ വിലയും കൊടുക്കേണ്ടി വന്നു. സെമിക്ക് മുന്നെ ടീമിന് ലഭിച്ച കൃത്യമായ പരിശീലനമാണ് ഇന്നലെ ഫീല്‍ഡിങില്‍ തുണച്ചതെന്നാണ് വിലയിരുത്തല്‍. മൂന്ന് മണിക്കൂറോളമാണ്  ക്യാച്ചില്‍ മാത്രം പരിശീലനം നല്‍കിയത്. അക്സറിന്‍റെ ക്യാച്ചിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഫീല്‍ഡിങ് കോച്ച് ടി.ദിലീപിനുള്ളതാണെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ തുറന്ന് പറയുകയും ചെയ്തു.

ENGLISH SUMMARY:

Axar Patel emerged as the unsung hero in India's 7-run victory over England in the T20 World Cup 2026 semi-final at Wankhede Stadium. His incredible diving catch to dismiss England captain Harry Brook in the 5th over became the talk of the town, earning praise from Coach Gautam Gambhir and Captain Suryakumar Yadav. Patel also displayed tactical brilliance by parrying a potential boundary into Shivam Dube’s hands to dismiss Will Jacks, breaking a crucial 77-run partnership. Following India’s previous struggle with 13 dropped catches in the Super 8s, this improved fielding performance is credited to intensive training by fielding coach T. Dilip. As of March 6, 2026, India moves to the finals with renewed confidence in their fielding unit.