ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകമെന്ന വാര്‍ത്ത വന്നത് രാവിലെ പതിനൊന്നിനാണ്. ഗവി–മീനാറില്‍ വനത്തിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ 32 വയസുകാരി. വര്‍ഷങ്ങളായി അവിടെ തന്നെ ജോലി. മരിച്ച യുവതിയുടെ ഭര്‍ത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുമുണ്ട്.
രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ ഗവിയില്‍ നിന്ന് മീനാറിലേക്ക് പോകാറ്. ഇന്ന് പോകുന്നതും നാട്ടുകാര്‍ കണ്ടിട്ടുണ്ട്. അതായത് പോകുന്നതിനിടെ ബന്ധുവിനെ ഫോണ്‍ ചെയ്തുകൊണ്ടാണ് പോകുന്നത്. സംസാരത്തിനിടയില്‍ ഭയന്നുകൊണ്ട് യുവതി ഫോണ്‍ കട്ടുചെയ്യുന്നു. സംശയം തോന്നിയ ബന്ധു പിന്നീട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവതി ഞെട്ടുന്നതും ഫോണ്‍ പെട്ടെന്ന് കട്ടാവുന്നതും ശ്രദ്ധയില്‍പ്പെട്ട ബന്ധുവിന് സംശയം തോന്നുകയാണ്. അവര്‍ നാട്ടുകാരെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിക്കുകയാണ്.
വനപ്രദേശം ആയതുകൊണ്ടുതന്നെ വന്യജീവി ആക്രമണമാണോ എന്നാണ് പിന്നീട് സംശയമുണ്ടായത്. പിന്നീട് വനത്തില്‍ വ്യാപകതിരച്ചില്‍ നടത്തി. തോട്ടിന് സമീപമാണ് മൃതദേഹം കാണപ്പെടുന്നത്. തല തോട്ടിലേക്ക് കിടക്കുന്നു. വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മല്‍പ്പിടുത്തം നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. അവിടെയാണ്, വന്യജീവി ആക്രമണമല്ല, കൊലപാതകമാണെന്ന് പൊലീസ് അറിയുന്നത്. മരിച്ചുവെന്ന് ഉറപ്പിച്ചതോടെ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്താന്‍ വൈകിയതിലും നാട്ടുകാര്‍ക്ക് പരാതിപ്പെട്ടു. നാട്ടുകാര്‍ക്ക് എന്താണ് അവിടെ കാണാനായത്, തിരച്ചിലിനിടെ എങ്ങനെയാണ് അവര്‍ തോട്ടിന് സമീപം എത്തിയത്?