നാടിനെ നടുക്കുന്ന കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആ കൊലപാതകങ്ങളില്‍ പങ്കാളിയാകുന്നത് കുറ്റവാളിക്കായി തുറന്നുകിട്ടിയ ലഹരി എന്ന വിപത്തുകൂടിയാണ്. അത് ഓരോ വീടിനെയും നാടിനെയും എങ്ങനെ ബാധിക്കുന്നു എന്നത് സങ്കടകരമാണ്, ഗൗരവതരമാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് പിതാവിനാല്‍ 18കാരി കൊല്ലപ്പെട്ടിരിക്കുകയാണ്. ലഹരിയില്‍ തീര്‍ന്ന ആ ജീവന് പകരം വയ്ക്കാന്‍ സമൂഹത്തിന്റെ കയ്യില്‍ എന്തുണ്ട്? ഓരോ കുറ്റകൃത്യത്തിലും യഥാര്‍ഥ പ്രശ്നത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നതും കേരളത്തെ സംബന്ധിച്ച് അലട്ടുന്ന ചോദ്യമാണ്. മഞ്ചേശ്വരത്തെ ഇരട്ടക്കൊലയും ലഹരിവഴിയില്‍ പൊലിഞ്ഞവരിലേക്ക് എത്തുകയാണ്. വിഡിയോ കാണാം.