പ്രസംഗം വിഎസിന് ഒരു പെര്‍ഫോമിങ് ആര്‍ട് ആയിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു തനിക്കായുള്ള ആ ഗ്യാലറി. അവിടെ ആര്‍പ്പുവിളി ഉയരണമെങ്കില്‍ ഏത് ഷോട്ട് എങ്ങനെ പായിക്കണമെന്ന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.